വിരാമം കുറിക്കുക നരച്ച കനവുകൾക്കിനി
മിഴി തുറക്കുക കാലത്തിൻ നിടിലത്തിലേക്കായ് സൂര്യയാത്ര തൻ തേരോട്ടങ്ങളനുക്ഷണം വിപരിണാമത്തിൻ കേദാരങ്ങൾ ചമക്കുന്നിവിടെ അജ്ഞത തൻ ചിതൽപ്പുറ്റിന്നുള്ളിലടയിരിക്കാതെ അകത്തുറഞ്ഞു കിടക്കും ചിരാത് തെളിക്കുക വിശ്വദീപസാക്ഷികളുയരട്ടെ ദ്യോവിലേക്കായ് പുതിയൊരു പാട്ടിൻ ശ്രുതിയുണരട്ടെ ഭൂമിയിലും ജാലകത്തിന്നപ്പുറം പാടിപ്പറക്കും വിഹഗങ്ങളെ മാടി വിളിക്കുന്നു മുടിയഴിച്ചിട്ടീ മുളങ്കാടുകൾ ഓർത്തെടുത്തു പാടുക വീണ്ടും കിളികളെ നിങ്ങൾ മറവിയിൽ മാഞ്ഞുപോയൊരാ മധുരമുരളീഗീതങ്ങൾ കത്തിനില്ക്കും പകലിരവുകളിൽ തിരയടിപ്പൂ കാട്ടാറിൻ കുതിച്ചൊഴുക്കിൻ അനുപല്ലവികൾ ഇണങ്ങിയും പിണങ്ങിയും പിന്നെ തഴുകിയും ചുംബിച്ചുണർത്തുന്നു മഹാമേരു സങ്കീർത്തനങ്ങളെ ക്ളാവു പിടിച്ച വിചാരമാലകൾക്കറുതി ചൊല്ലി കടഞ്ഞെടുക്കുക ജീവവായുവിൻ അമൃത കലശത്തെ അമർത്തുക പെയ്തിറങ്ങി കനം വെക്കും തോരാമഴയെ സാധകം ചെയ്തുണർത്തുക ശിവരഞ്ജിനിയെ..... കൊത്തിവെക്കുക മനസ്സിൻ ശിലാഫലകത്തിൽ ചിറകു വെക്കുന്നൊരീ പ്രപഞ്ചവൈഖരിതൻപല്ലവികളും,,,,,, |
Friday, February 17, 2017
Subscribe to:
Post Comments (Atom)
No comments:
Post a Comment