ഞാൻ (കടങ്കവിത )
ഞാനൊരു
പാശ്ചാത്യനെങ്കിലും
എല്ലാവർക്കും
സുപരിചിതൻ.
സ്വത്വം കൈവിടാത്തവൻ
നിലപാടുകൾ മാററാത്തവൻ.
അടിവേരിലെൻ്റെ
പേരുണ്ട്.
അതെവിടെയായാലും
തിരിച്ചറിയപ്പെടും.
പിറകിൽ നിന്ന്
കുശുമ്പ് പറയുന്നവരും
യുദ്ധം മുറുക്കുന്നവരും
എൻ്റെയടുത്തെത്തിയാൽ
എൻ്റെ നിറത്തെ
ചാർത്തി നിൽക്കും.
ഓന്തിനെപ്പോലെ.....!
ഞാനൊരിക്കലും
അങ്ങോട്ട് ചായില്ല.
പോരിനെത്ര പേർ വന്നാലും
അവരെയെല്ലാം
മലർത്തിയടിച്ച്
വിജയശ്രീലാളിതനായി
ആദ്യാവസാനക്കാരനാകും.
വിപ്ലവത്തിൻ്റെ ജ്വലിക്കുന്ന
നിറമാണെനിക്ക്.
എനിക്കെതിരെ
വന്നവരുടെയെല്ലാം
സ്വത്വം നിഷ്പ്രഭമായിത്തീരും.
കർക്കശമെങ്കിലും ചെറിയ
മധുര പ്രതികാരവും
എന്നിലുണ്ട്.
മനസ്സിലായോ
ഞാനെന്ന
ആദ്യവസാനക്കാരനെ?
No comments:
Post a Comment