ഗോപിക....
എന്നോ മൂളിത്തീർത്ത പാട്ടിൻ്റെ
കീറലായ്കിടപ്പുണ്ട്ഗോപികമാരും
മങ്ങിയചേലയിൽമുങ്ങിനിവരുന്നുണ്ട്
മറവിയിലാണ്ട ഗോപികാവസന്തവും .
എത്തുന്നുണ്ടവർപാടിത്തീരാത്ത
വരികളുമായിവിജന വഴികളിൽ
നരച്ച വെയിലും താങ്ങി....
കാണുന്നില്ല ഗൗനിക്കുന്നുമില്ല
അവഗണനക്ക്പാത്രമായ് നടപ്പൂ
വീണ്ടു കീറിയ പാദങ്ങളുമായ്.
നടന്നു തീർത്ത മുറിവുകളിലുണ്ട്
അനുഭവത്തിൻനീറ്റലും ,പകയ്ക്കുന്നു
ണ്ടവർ,അപരിചിതക്കാഴ്ചകളിൽ....
മധുരാപുരിയെന്ന് കേട്ട് കോൾമയിർ
കൊണ്ടാനഗരവീഥിയിലെത്തിയോർ.
ഒന്നുകൂടിയാ വനമാലപുൽകുവാനോ -
ടിക്കിതച്ചെത്തിയോർ,നറുപാൽക്കുടം
പൊട്ടിച്ചോടി കുറുമ്പുകാണിച്ച കണ്ണനെ
ഹൃദയത്തിലേറ്റിയോർ,പ്രണയസരോവര
മായൊഴുകിയയമുനാനദിയിൽവിരഹ -
പല്ലവികുറിച്ചവർ,ഭക്തിയായ്,പ്രണയമായ് ,
ഹൃദയദുന്ദുഭിയായ്ഉഴറിയനാളുകളിൽ
തൂവേർപ്പണിഞ്ഞവർ,നീലക്കടമ്പിൻ മലരാൽവീഥിയൊരുക്കി,മുളന്തണ്ടിലെ
യദുകുലകാംബോജിയായവർ....
കാളിന്ദിയിൽ കലങ്ങിയനീലിച്ച നഞ്ഞേറ്റ്
ഒഴുകുന്നിപ്പോൾ ഭൂഗർഭത്തിലൂടെ.
അർദ്ധപ്രാണരായനാഥരായലയുന്നു
മുഷിഞ്ഞ വെള്ളച്ചേലചുറ്റി,മുണ്ഡിത - ശിരസ്ക്കരായ് ഭിക്ഷാംദേഹികളായ്.
തിരസ്കൃതർ വെന്ത വേവിൻചൂടിൽ
ചുട്ടുപൊള്ളുന്നുണ്ടീ വൃന്ദാവനത്തിലെ
വള്ളിക്കുടിലുകളും, മുനിഞ്ഞുകത്തിയും
കെട്ടും ,ഇമ തുറന്നും തിളയ്ക്കുന്നുണ്ടീ -
ജീവിതച്ചൂളയിൽ, ചൂടിൽ പുകയിൽ
കുടിച്ചു വറ്റിയ മിഴിത്തടങ്ങളായ്...
ഒടുവിലെ വെളിച്ചവുംകെട്ടു,സഹനത്തിൻ
മൗനശിലകളായ് അപമാനിതരായ്.
വൃദ്ധയെന്നോ, വിധവയെന്നോ
ഭേദമില്ലാതെ വിലപേശുന്നവരെ.
ദുർഗന്ധമലീമസമാംഓടകൾക്കരികെ
ഞരങ്ങുന്നുണ്ട് ജീവൻ്റെ നേർത്ത
ചിറകടികളും...
വെട്ടിനുറുക്കിമുഷിഞ്ഞഭാണ്ഡംപോൽ
യമുനതൻമാറിടത്തിലേക്ക്ചുഴറ്റിയെറിവതും,കണ്ട് പൊള്ളുന്നു കേശാദിപാദം.
കണ്ണുമൂടുന്നുവോ നീതിദേവത?
കാത്തു കൊള്ളേണ്ടകടൽ വർണ്ണനും
കടലിലാഴ്ന്നു പോയി...
ആലംബഹീനരായ് വെന്തു ഭസ്മമായി
പുഴയിലന്തർദ്ധാനംചെയ്യുംപെൺജീവിത ച്ചൊല്ലുകൾക്കെവിടെനീതിതൻകരങ്ങളും?
No comments:
Post a Comment