Sunday, November 7, 2021

ഒരാൾ സമൂഹമായി മാറുമ്പോൾ -

ഒരാൾ അല്ലെങ്കിൽ ഒരു വ്യക്തി  സമൂഹമായി മാറുകയെന്നത് ക്ഷിപ്രസാധ്യമായ ഒരു കാര്യമല്ല. സ്വാർത്ഥ പൂരിതമായ ലോകത്ത് പരസ്പര പ്രീണനങ്ങളും, അവനവനെ / വളെ മാത്രം മുൻനിർത്തി പ്രശംസനീയമായ തരത്തിൽ സ്വയം പുകഴ്ത്തുന്ന കാലവുമാണിത്. യാതൊരു സങ്കോചവുമില്ലാതെ അത് കാലത്തിൻ്റെ മുഖമായി മാറുന്ന അവസ്ഥ.അഹംബോധം കൊടുമുടി കയറുന്നു.

ഈയവസ്ഥയിൽ നിന്നും മാറി നിന്ന് നോക്കിക്കാണാൻ സമൂഹത്തിൻ്റെ പരിഛേദമായി  മാറുന്ന മാനവികതയ്ക്കേ കഴിയു. സമൂഹത്തിന് വേണ്ടി ബോധപൂർവ്വം പ്രവർത്തിക്കുന്നവരേക്കാൾ അബോധപരമായി പ്രവർത്തിക്കുന്നവരുണ്ട്.  നിസ്വരിൽ തന്നെക്കാണാനും പാവപ്പെട്ടവരുടെ കുഞ്ഞുങ്ങളുടെ ദൈന്യത മുറ്റിയ മുഖങ്ങളിൽ സ്വന്തം മക്കളുടെ മുഖം കാണാനും കഴിയുമ്പോൾ മനുഷ്യ മനസ്സും വിശാലമാകുന്നു. സ്വാർത്ഥതയുടെ പരിമിതമായ വൃത്തത്തിന്നുള്ളിൽ നിന്നും പുറത്തു കടന്ന് വിശാലമായ ലോകത്തിലെ ചെറിയ മനുഷ്യനായി നിന്ന് വലിയ മനസ്സിനുടമയായിത്തീർന്നാൽ ഒരാൾക്ക് സമൂഹമായി മാറാൻ കഴിയും.അവർക്ക് മനസ്സിൽ വിഭാഗീയതയുടെ മതിലുകളുണ്ടാവില്ല. മറിച്ച് ബഹുസ്വരതയുടെ വിഷാദ നീലിമകൾ സ്വന്തം നോവായി അനുഭവപ്പെടുന്നവരാകാം. ഇതിനുദാഹരണമാണ്  റഫീഖ് അഹമ്മദിൻ്റെ "വയ്യ " എന്ന കവിത .

കവിത ആത്മഭാഷണമായിരിക്കുമ്പോഴും അത് ജനസമൂഹത്തെ പ്രതിനിധാനം ചെയ്യുമ്പോൾ കവിതയുടെ ചിറക് ശക്തമാകുന്നു. അനന്തവിഹായസ്സിൻ്റെ ഭ്രമണപഥങ്ങളിലൂടെ കവിതക്ക് പറക്കാൻ കഴിയുന്നു. വിണ്ണും മണ്ണും പുലിയും പുഴുവുമെല്ലാം ഒന്നെന്ന ബോധത്തിലേക്കെത്തുന്നു. നിസ്സംഗമായ ഒരവസ്ഥ, ഒന്നിനോടും അമിത പ്രീതിയില്ലാതെയിരിക്കുക. അത് അറിവിൻ്റെ മണ്ഡലമാകുന്നു.

കവിതയായിത്തീരാൻ കൊതിക്കുന്ന വാക്കുകളും ,സമുദ്രമായിത്തീരാൻ കൊതിക്കുന്ന തുള്ളികളും, സൂര്യനാകാൻ കൊതിക്കുന്ന  ചെറു തിരികളും, ശലഭങ്ങളാകാൻ കൊതിക്കുന്ന പൂക്കളും ,ശിൽപ്പമാകാൻ കൊതിക്കുന്ന ശിലകളും, സുഗമ സംഗീതമായ് മാറുവാൻ കൊതിക്കുന്ന സ്വരങ്ങളുടെയുമൊക്കെ ഇടയിൽ ഒരു പച്ചയായ മനുഷ്യനാവാൻ കൊതിച്ചിട്ടും " ഒരാൾ ''ഒരു ജനസമുദ്രമായ് മാറിയ പ്രമേയമാണിത്.  സ്വന്തം വീടിൻ്റെ പൂമുഖത്ത്   ചാരുകസേരയിൽ കണ്ണടച്ചു കിടക്കുമ്പോഴും സമൂഹ ദുഃഖങ്ങൾ ഉള്ളിലെ കടലായി വിജൃംഭിയ്ക്കുന്നു. ഒരാളിൽ  നിന്നും ഒരു സമൂഹമായി, രാഷ്ട്രമായി വികസിച്ച് അയാൾ ഒരു പ്രസ്ഥാനം തന്നെയാകുന്നു. ഒരു പാട് ജന്മങ്ങളുടെ നെടുവീർപ്പുകളും, പലായനങ്ങളും, പെയ്തൊഴിയാത്ത സങ്കടക്കടലുകളും കൊണ്ടയാൾ വിക്ഷുബ്ധനാണ്. വർത്തമാനകാലത്തിൻ്റെ അതിസങ്കീർണ്ണമായ പ്രശ്നങ്ങളിൽപ്പെട്ട് ആ മനസ്സ് ഉഴലുകയാണ്. ഒരു തുള്ളി മാത്രമാവാൻ കൊതിച്ച് ഒരു മഹാവർഷമായ് മാറുന്ന മനുഷ്യ ബോധങ്ങളുടെ ,മാനവികതയുടെ ചിത്രം എത്ര ആഴത്തിലാണ് കവി വരച്ചിട്ടുള്ളത്. അങ്ങിനെയൊരു മനസ്സായി ജീവിക്കാനായെങ്കിൽ അതാണ് ജീവിതതീർത്ഥാടനത്തിലെ പുണ്യം.   ഒരാൾ സമൂഹമായി മാറുമ്പോൾ - ഇന്ദിരാ ബാലൻ

ഒരാൾ അല്ലെങ്കിൽ ഒരു വ്യക്തി ഒരു സമൂഹമായി മാറുകയെന്നത് ക്ഷിപ്രസാധ്യമായ ഒരു കാര്യമല്ല. സ്വാർത്ഥ പൂരിതമായ ലോകത്ത് പരസ്പര പ്രീണനങ്ങളും, അവനവനെ / വളെ മാത്രം മുൻനിർത്തി പ്രശംസനീയമായ തരത്തിൽ സ്വയം പുകഴ്ത്തുന്ന കാലവുമാണിത്. യാതൊരു സങ്കോചവുമില്ലാതെ അത് കാലത്തിൻ്റെ മുഖമായി മാറുന്ന അവസ്ഥ.അഹംബോധം കൊടുമുടി കയറുന്നു.

ഈയവസ്ഥയിൽ നിന്നും മാറി നിന്ന് നോക്കിക്കാണാൻ സമൂഹത്തിൻ്റെ പരിഛേദമായി  മാറുന്ന മാനവികതയ്ക്കേ കഴിയു. സമൂഹത്തിന് വേണ്ടി ബോധപൂർവ്വം പ്രവർത്തിക്കുന്നവരേക്കാൾ അബോധപരമായി പ്രവർത്തിക്കുന്നവരുണ്ട്.  നിസ്വരിൽ തന്നെക്കാണാനും പാവപ്പെട്ടവരുടെ കുഞ്ഞുങ്ങളുടെ ദൈന്യത മുറ്റിയ മുഖങ്ങളിൽ സ്വന്തം മക്കളുടെ മുഖം കാണാനും കഴിയുമ്പോൾ മനുഷ്യ മനസ്സും വിശാലമാകുന്നു. സ്വാർത്ഥതയുടെ പരിമിതമായ വൃത്തത്തിന്നുള്ളിൽ നിന്നും പുറത്തു കടന്ന് വിശാലമായ ലോകത്തിലെ ചെറിയ മനുഷ്യനായി നിന്ന് വലിയ മനസ്സിനുടമയായിത്തീർന്നാൽ ഒരാൾക്ക് സമൂഹമായി മാറാൻ കഴിയും.അവർക്ക് മനസ്സിൽ വിഭാഗീയതയുടെ മതിലുകളുണ്ടാവില്ല. മറിച്ച് ബഹുസ്വരതയുടെ വിഷാദ നീലിമകൾ സ്വന്തം നോവായി അനുഭവപ്പെടുന്നവരാകാം. ഇതിനുദാഹരണമാണ്  റഫീഖ് അഹമ്മദിൻ്റെ "വയ്യ " എന്ന കവിത .

കവിത ആത്മഭാഷണമായിരിക്കുമ്പോഴും അത് ജനസമൂഹത്തെ പ്രതിനിധാനം ചെയ്യുമ്പോൾ കവിതയുടെ ചിറക് ശക്തമാകുന്നു. അനന്തവിഹായസ്സിൻ്റെ ഭ്രമണപഥങ്ങളിലൂടെ കവിതക്ക് പറക്കാൻ കഴിയുന്നു. വിണ്ണും മണ്ണും പുലിയും പുഴുവുമെല്ലാം ഒന്നെന്ന ബോധത്തിലേക്കെത്തുന്നു. നിസ്സംഗമായ ഒരവസ്ഥ, ഒന്നിനോടും അമിത പ്രീതിയില്ലാതെയിരിക്കുക. അത് അറിവിൻ്റെ മണ്ഡലമാകുന്നു.

കവിതയായിത്തീരാൻ കൊതിക്കുന്ന വാക്കുകളും ,സമുദ്രമായിത്തീരാൻ കൊതിക്കുന്ന തുള്ളികളും, സൂര്യനാകാൻ കൊതിക്കുന്ന  ചെറു തിരികളും, ശലഭങ്ങളാകാൻ കൊതിക്കുന്ന പൂക്കളും ,ശിൽപ്പമാകാൻ കൊതിക്കുന്ന ശിലകളും, സുഗമ സംഗീതമായ് മാറുവാൻ കൊതിക്കുന്ന സ്വരങ്ങളുടെയുമൊക്കെ ഇടയിൽ ഒരു പച്ചയായ മനുഷ്യനാവാൻ കൊതിച്ചിട്ടും " ഒരാൾ ''ഒരു ജനസമുദ്രമായ് മാറിയ പ്രമേയമാണിത്.  സ്വന്തം വീടിൻ്റെ പൂമുഖത്ത്   ചാരുകസേരയിൽ കണ്ണടച്ചു കിടക്കുമ്പോഴും സമൂഹ ദുഃഖങ്ങൾ ഉള്ളിലെ കടലായി വിജൃംഭിയ്ക്കുന്നു. ഒരാളിൽ  നിന്നും ഒരു സമൂഹമായി, രാഷ്ട്രമായി വികസിച്ച് അയാൾ ഒരു പ്രസ്ഥാനം തന്നെയാകുന്നു. ഒരു പാട് ജന്മങ്ങളുടെ നെടുവീർപ്പുകളും, പലായനങ്ങളും, പെയ്തൊഴിയാത്ത സങ്കടക്കടലുകളും കൊണ്ടയാൾ വിക്ഷുബ്ധനാണ്. വർത്തമാനകാലത്തിൻ്റെ അതിസങ്കീർണ്ണമായ പ്രശ്നങ്ങളിൽപ്പെട്ട് ആ മനസ്സ് ഉഴലുകയാണ്. ഒരു തുള്ളി മാത്രമാവാൻ കൊതിച്ച് ഒരു മഹാവർഷമായ് മാറുന്ന മനുഷ്യ ബോധങ്ങളുടെ ,മാനവികതയുടെ ചിത്രം എത്ര ആഴത്തിലാണ് കവി വരച്ചിട്ടുള്ളത്. അങ്ങിനെയൊരു മനസ്സായി ജീവിക്കാനായെങ്കിൽ അതാണ് ജീവിതതീർത്ഥാടനത്തിലെ പുണ്യം. ജലകണമിററു വീഴുന്ന ഇലക്കുമ്പിളിൽ സമൂഹ പ്രതിബദ്ധത  നിറഞ്ഞ ഒരു മനസ്സിനെ ഈ കവിത നമുക്ക് മുന്നിൽ നീട്ടിവെയ്ക്കുന്നു.  'ഒരാൾ 'എന്ന പ്രതീകം ജനതതിയുടെ സാഗരഗീതമായി മാറുന്നു....! 

No comments: