ദിശാബോധമില്ലാതോടുന്ന വേരിന്നഗ്രം
മുറുക്കി വലിച്ചുവോ സൂത്രധാരന്‍
തിളച്ചുരുകുന്നോരാ തീയ്യിലേക്കായി
ഹവിസ്സായിയെന്നെ പകരുന്നുവോ
ഉരുകി ഉയര്‍ന്നില്ലേ നഭസ്സിലേക്കായി
നീലജ്വാലയാം തീനാവുകള്‍
പുകമറ ക്കുള്ളിലെ കയ്യിലേക്കായ്
ഒരു തൂലികതുമ്പ് ചേര്‍ത്തുവെച്ചു
വാഴ്വിന്റെ മഷിയില്‍ മുക്കിയോ നീ
ചാലിചെടുതുവോ വര്‍ണ്ണങ്ങളെ
നിറഭേദ ചെപ്പ് ചെരിഞ്ഞു വീണു
ചിതറിയോ വാക്കിന്റെ സ്വത്വ ഭാവം
അന്ധ തമസ്സിന്‍ തിരശീല തൂങ്ങി
ആടി ക്കളിച്ചതില്‍ വേരറ്റ ചിന്തകള്‍
ജനിമൃതി ഗന്ധത്തിന്‍ മച്ചിന്റെ മാറാല
അരികെ വിളിച്ചു ചിലമ്പിച്ച യൊച്ചയില്‍
അരിയ ഭയമായരിച്ചു നടന്നു
അമ്പല മോന്തായ ത്തിലിരുന്നു കുറുകി
നീണ്ടൊരു മൌനത്തില്‍ ഭാഷ യലിഞ്ഞുപോയ്
പരതി നടന്നേന്‍ തട്ടക മറിവാനായ്..............................
3 comments:
മനോഹരമായ വരികൾ
ഏറെ ഇഷ്ടപ്പെട്ടു.
നന്നായിരിക്കുന്നു
:)
Post a Comment