Sunday, December 21, 2008

മൃത സ്വപ്നങ്ങള്‍

രക്തം വാര്‍ന്നിതാ കിടപ്പൂ
മൃതമാം കിനാക്കള്‍
തീപ്പൊരി ചിന്നിച്ചു
വിശ്വ മഹാകാവ്യവും
പ്രാണ യാതനാ നിര്‍ഭരമീചിത്തവും
കരി വിളക്കിന്‍ മഷി പുരണ്ടു
മങ്ങുന്നു കാഴ്ചയും
ചുട്ടു നീറി പുകഞ്ഞു
പുക മണം പരത്തി
അലയുന്നിതാ വൈതാളിക ചിന്തകള്‍
നരച്ച വെയില്‍ പ്പാത
പോലെയീ രാപ്പകലുകളും
അസ്തമിപ്പൂ പ്രത്യൂഷ കാന്തി തന്‍ -
തിരി നാളവും
ചേതന അറ്റ് കിടപ്പൂ
ചോര തുടിപ്പുകള്‍
കലാപ ക്കളരിയാക്കുന്നിതാ
കാപാലികരീ
പുണ്യ ഭൂമിയെ .....
വിലപിച്ചു വീങ്ങിയോരീ
മിഴി ചെപ്പില്‍ നിന്നു -
മോലിച്ചു വീഴുന്നു പരിദേവനങ്ങള്‍
അപൂര്‍ണ്ണ മായി കിടക്കും
സമസ്യ പോല്‍ ,തിരിയാ-
നാവാതൊരു ദിശയിലേക്ക് മാത്രം
ഉറ്റു നോക്കി നില്‍പ്പൂയീ
ഘടികാരചിഹ്നവും .......
ആട്ടമറിയാതെ നിസ്വരായി
രാപ്പൂക്കളും .......
ഒരിക്കല് മുദിക്കാതോരാ
വാര്‍ തിങ്കളിന്‍ വെള്ളി -
നിലാവിനായി
praarthdhikkunnivar
pozhikkuka ushasse
ivarkkaay karuna than
chembaneer ppookkal
pakarukayee unangum
manassukalkkaayithiri
shaanthi than theerthdha kanangalum........!

4 comments:

വരവൂരാൻ said...

ഒരിക്കല് മുദിക്കാതോരാ
വാര്‍ തിങ്കളിന്‍ വെള്ളി -
നിലാവിനായി
praarthdhikkunnivar
pozhikkuka ushasse
ivarkkaay karuna than
chembaneer ppookkal

മനോഹരമായിരിക്കുന്നു

ഉപാസന || Upasana said...

I dont know which lines to quote.
every lines are fine madam.

keep going
:-)
Upasana

പകല്‍കിനാവന്‍ | daYdreaMer said...

ചേതന അറ്റ് കിടപ്പൂ
ചോര തുടിപ്പുകള്‍
കലാപ ക്കളരിയാക്കുന്നിതാ
കാപാലികരീ
പുണ്യ ഭൂമിയെ .....


നെഞ്ഞുരുകിയോലിക്കട്ടെ വാക്കുകള്‍ ശരങ്ങളായ്...
ആശംസകള്‍...

Brigi said...

mrutha swapnangal nava swapnangalkku valamaayi alinjucheraan oru nava valsaram.
malayalathil enthenkilum kurikyaan enthaanoru soothram
brigi