ദിനകര നുണര്‍ന്നനവദ്യ ശോഭയാല്‍
പ്രോജ്വ് ലിക്കും പ്രഭാതമേ നമോ വാകം
നീല നിചോളം പുത ചു നിന്ന ഗഗനമോ
ശു ഭ്രവസനധാരിണിയായ് സലജ്ജയായ്
മാലേയ സുഗന്ധ പരിപൂതനാം മന്ദാനിലനൊ
പാടീ നവ മൊരു പ്രഭാത സങ്കീര്‍ത്തനം
ജീവന സുഷമാ വല്ലരി കളോ മുകു ളിതഹസ്തരായ്
ജീവിത ഭാഷ്യമോ പ്രകൃതി തന്‍ കാവ്യമായ്
പൊന്നൊളി പൂശി നില്പൂ ഇളവെയില്‍ നാളങ്ങള്‍
മണ്ണിന്റെ കാല്‍ത്തള കിലുക്കി മന്ദാരങ്ങള്‍
ഉഷസ്സിന്റെ പല്ലവി ഏറ്റൂ പാടീ മുഗ്ധ -
സ്മേര വദന യായി നില്പൂ പ്രകൃതിയാം ജനനി
പാടുന്നു വീണ്ടും തവ അക്ഷയ സംഗീതം
നമോവാകം പ്രഭാതമേ നമോവാകം .......!
1 comment:
thediyalaqnzu njan oru ushasseru me kavya logathu kandethi oru chiraginnu kavithakal orukivachirikunnu athi manoharamayi
abinandanangal
grkaviyoor
mumbai
Post a Comment