നിഷാദ സ്വപ്നങ്ങള്‍ക്ക് വിട ചൊല്ലി
ഘനശ്യാമരാവുകള്‍ ഒഴിഞ്ഞേ പോയി
സൂര്യ ശോഭ വിതറി വന്നെത്തി
ആഹ്ലാദാരവതിന്അരുണ കിരണങ്ങളും
വെള്ളില പക്ഷിപോല്‍ ചിറകടിച്ചുയര്‍ന്നു
പറന്നു,ഹൃദയ നഭസ്സിലെ പുലരി-
മേഘത്തിന്‍ ശംഖ് നാദവും
അലിവിന്റെ ഗന്ധം പൂകി
ആത്മാവൊരു തൂവലിന്‍
മൃദുത്വ മായൊഴുകവേ കേള്‍പ്പൂ
ജീവിത മഹാസാഗര ഗീതി തന്‍ നിമന്ത്രണങ്ങള്‍
അദ്വൈത ഭാവമാം സ്നേഹ സന്ദെശതിന്
മകരന്ദ മൊഴുക്കി സ്നേഹ നിര്‍ഭരമാക്കുകീ
തുച്ചമാം ജീവിത നിമിഷങ്ങളെ
ആളുന്നോ രഗ്നിയില്‍ കരിയാതെ
കാക്കുകീ ജീവന തുടിപ്പിന്‍
സ്നേഹോ ഷ്മ ള മാം മധുര ഗാധയെ ................!
'
1 comment:
നല്ല വരികള്‍
Post a Comment