ഗ്രീഷ്മ താപങ്ങളകന്നുമെല്ലെ
ചാരിയ ജാലകം തുറന്നെത്തി
കണി ക്കൊന്ന പൂത്താലി ചാര്‍ത്തി
വിലോലമിഴിയാം മേടപെണ്‍കൊടി
ഉഷ സങ്കീര്‍ത്തനം ചൊല്ലി യുണര്‍ത്തി
മുകില്‍ മാലകള്‍ മലയാണ്മ പുലരിയെ
പുതുവര്‍ഷ പൂന്തേന്‍ നുകര്‍ന്ന് പാടി
മന്ദ്ര മധുരമായി വിഷു പക്ഷിയും
"വിത്തും കൈക്കോട്ടും "
ഹരിത പത്ര പുടങ്ങള്‍ ത്രസിച്ചു
ഉര്‍വ്വര പുണ്യത്തിന്‍ ഉയിരിനായ്
ഉദയ സൂര്യ പ്രഭയില്‍ കുളിച്ചു
നവ ധാന്യത്തിന്‍ ഓട്ടുരുളിയും
പുഷ്യ രാഗ തിന്നൊളി ചിതറി
അര്ഭകര്‍ തന്നാനന്ദ പൂത്തിരി
പീത വസ്ത്ര ധാരിയാം മണി വര്‍ണ്ണ ന്‍റെ
മോഹന മുഗ്ധ സ്മിതത്തില്‍ തെളിഞ്ഞ
അനല്പ ലാവണ്യ പ്രണവത്തിന്‍
ശംഖോലിയില്‍ ജ്വ് ലിപ്പൂ പൊന്‍ കണിയും ........!
1 comment:
നന്നായിരിക്കുന്നു
Post a Comment