കവിത എന്റെ പ്രണയിനി ആണ്
അവളെ നിങ്ങള്‍ക്ക് അറിയുമോ
എപ്പോഴെങ്കിലും മാത്രമെ
അവളെന്റെ അരികില്‍ വരാറുള്ളൂ
ഇടക്ക് പിണങ്ങി ദൂരെ പോവും
അപ്പോള്‍ ആത്മാവില്‍ നുരഞ്ഞു പൊന്തുന്ന
നോവിന്നാഴത്തിനു കണക്കില്ല
ആ നിമിഷ ങ്ങളില്‍ ധ്യാന നിമീലിതയായി
ഞാനിരിക്കും ........
വാഗ ര്‍ത്ഥ ങ്ങളുടെ ചിലംബൊലിക്കായി
അപ്പോള്‍ കേള്‍ക്കാം
അവളുടെ ചെറു കൊഞ്ചല്‍
പാദസ്വര ത്തിന്റെ പരി ഭവ-
ങ്ങളായി എന്നരികിലേക്ക്
മെല്ലെ യനയുന്നത്......
ചന്ദനത്തിന്റെ നിറമാനവള്‍ക്ക്
ചെമ്പക പ്പൂവിന്റെ ഗന്ധവും
ആ കണ്ണുകളില്‍ കടലിന്റെ ആഴം കാണാം
അവളുടെ ചിരിക്ക് വീണയുടെ മധുരനാദം
അവളുടെ വിചാരങ്ങള്‍ക്ക് വയലിന്റെ വ്യഥിത ശ്രുതി
അവള്‍ പാടി പ്രപഞ്ചത്തിന്റെ
മടിതട്ടിളിരുന്ന്‍
പുഴ പ്പോലെ ഒഴുകിയ സംഗീതം
കൊടിയ വിഷാദ പര്‍വങ്ങള്‍
ആ ശ്യാമ ഗാന ധാരയില്‍ ഞാനലിയുകയായിരുന്നു
പെട്ടെന്നൊരു കൂലം കുതിയോഴുകല്‍
അവളുടെ ആര്‍ത്ത നാദം ....
അഴകുള്ള ആ ചിറകുകള്‍ ആരോ വെട്ടിയരിഞ്ഞു
ഇപ്പോള്‍ അവളുടെ പാട്ടിനു ശ്രുതിയില്ല താളമില്ല മധുരമില്ല
എറിയുന്ന
കല്ലുപോലെ കടുതവള്‍
ശ്ലഥ വിന്യാസങ്ങള്‍'
വാഗ ര്‍ത്ഥ ങ്ങള്‍ ഒന്നിക്കുന്ന ലോകത്തിന്റെ
പൊരുള്‍ ആണ് അവള്‍
വിശാലമായ അര്‍ത്ഥ തലങ്ങളുള്ള
ഭാവ ഗരിമയുടെ
പൊന്‍ വെളിച്ചം ........അവളെ വികൃതയാക്കരുതെ..................!
1 comment:
അക്ഷരങ്ങളുടെ ചെറുപ്പവും അക്ഷരപ്പിശകുകളും തെല്ലൊന്നുമല്ല കവിതയെ പ്രഹരിക്കുന്നത് . തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ് ഈ പറഞ്ഞത്. പിന്നെ എല്ലാ പ്രണയിനികളും ഒരുപോലെയല്ല. ചിലത് മഞ്ഞാണ്. മഴയാണ്. ചിലതോ, വേനലാണ്... വരള്‍ച്ചയാണ്.... എങ്കിലും, പ്രണയം ഒരു അയല്‍ക്കാരിയാണ്.
Post a Comment