ഭ്രഷ്ട്.... ഇന്ദിരാ ബാലൻ
ഭ്രഷ്ട് ഭ്രഷ്ട്
പിന്നിലുറയുന്ന
ആക്രോശങ്ങൾക്ക്
കാത് വെച്ച് കൊടുത്തില്ല
അല്ലെങ്കിലും ആര് ആർക്കാണ്
ഭ്രഷ്ട് കൽപ്പിക്കുന്നത്
അതിനുള്ള പ്രത്യേക അവകാശം
പതിച്ചു നൽകിയിട്ടുണ്ടോ?
എല്ലാം സ്വയം തട്ടി തെറിപ്പിച്ചെടുത്ത്
അധികാരികളെന്ന് സ്വയം കൽപ്പിയ്ക്കുന്നവർ
ആരും ആർക്കും അടിമപ്പണി ചെയ്യേണ്ടതില്ല
അവനവന്റെ സ്വത്വം
അത് ഓരോരുത്തർക്കും
വിലപ്പെട്ടത്
ഭ്രഷ്ട് കൽപ്പിച്ചവരും
ഈ മണ്ണിലേക്ക്
അലിഞ്ഞു ചേരേണ്ടവർ
ഒരു വീടിന്റെ പടിക്ക് പുറത്താക്കിയാൽ
ഈ ഭൂമിയിൽ നിന്ന് പുറത്താവുമോ?
ഒരിക്കലും ഇല്ല....
No comments:
Post a Comment