പ്രണയ പരിഭവത്തില്‍
കുതിര്‍ന്നോരെകതാരകേ
പ്രണയ തിരയിളകിയ
കണ്ണില്‍ നിന്നുമുതിര്‍ന്നു
വീഴുവതെന്തു ?കുങ്കുമ_
സന്ധ്യ തന്‍ രാഗ ഭാവങ്ങ ളൊ
മിഴിയടച്ചുവോ കാലം
ഞെട്ടറ്റ് അടര്‍ന്നുവോ
സ്നേഹം?
കൊഴിഞ്ഞുവോ മണ്ണില്‍
കുതിര്‍ന്നുവോ
സ്വപ്നം ?
ഒരു യുഗ സന്ധ്യ തന്‍
പരിവേഷ ത്തില്‍ എരിഞ്ഞുവോ
ജലധി തന്നിലോഴുക്കിയോ
മേദുര കദന ഭാരങ്ങള്‍
പഴങ്കധയില്‍ വീണോ രഗ്നി-
ശലഭത്തിന്‍ ചിറകരിഞ്ഞുവോ
തീയെരിഞ്ഞുവോ നെഞ്ചില്‍
പുകയുന്നുവോ മനം
ഉഴരാതെ
വീണ്ടും ഉണര്‍ന്നെനീക്കുക
തളരാതെ വീണ്ടും
സ്ഫുട മാക്കീടുക ചിത്തം
നിനക്കായ് മറ്റേതോ
നിയോഗം കാത്തിരിപ്പൂ
തൃഷ്ണ വെടിഞ്ഞു ഉണരുക
വേഗം മല്‍ പ്രിയ സഖേ
1 comment:
വീണ്ടും ഉണര്‍ന്നെനീക്കുക
തളരാതെ വീണ്ടും
സ്ഫുട മാക്കീടുക ചിത്തം
നിനക്കായ് മറ്റേതോ
നിയോഗം കാത്തിരിപ്പൂ
- നന്നായിരിക്കുന്നു,ഇനിയും എഴുതുക
Post a Comment