പ്രണയ സൂര്യൻ 16 ...
എൻ്റെ വെയിലുകളിലേക്കിറങ്ങി വന്ന
തുലാവർഷ പച്ചകൾ
വർഷങ്ങളുടെ കനമുണ്ടെങ്കിലും
ഇപ്പോഴും ഇന്നലെകളുടെ
ഹരിതാഭകളേക്കാൾ ജ്വലിക്കുന്നവ
ഒറ്റമരക്കാടുകളിലൂടെ
നൂണിറങ്ങുന്ന സൂര്യകിരണങ്ങൾ
ഏകതാനതയിൽ നിന്നും
ബഹുസ്വരതകളുടെ
ഇളകിയാട്ടങ്ങൾ !
എത്ര സംവത്സരങ്ങൾ നടന്നു കഴിഞ്ഞെങ്കിലും
പ്രണയം ഇപ്പോഴും
ഉൻമിഷിത്തമാക്കുന്നു
No comments:
Post a Comment