ചെന്തളിര്‍ ചുണ്ടിലെ മന്ദസ്മിതത്തിന്‍മറവില്‍ അനംഗ മന്ത്രമൊളിപ്പിച്നീല നീള്‍ മിഴികളില്‍ രാഗ സ്വപ്നങ്ങളും കവിളിണയില് നിലാ പൂത്തിരിയുമായി പൊന്‍ തളകള്‍ കിലുക്കി എന്റെ ചാരത്തണന്ജവള്‍ആരുനീ ഭദ്രേ ?നാട്യമോഹിനിമരഞ്ഞെന്തേ നില്‍ക്കുവാന്‍ വ്രീളാ ലോലം ?ചോതിചെനകതാരില്‍ !മൌനമായ് മറു കുറി യോതുന്നോ വിധുമുഘി മന്ദ മായി തഴുകുന്നു മാരുതന്‍ ചുറ്റും ഉതിരുന്നുവോ വാടാമലരുകള്‍ നൂപുര ധ്വനിക്ളൊ മൃദുവായി ചിരിക്കുന്നു ഉണര്‍ന്നോ മിഴികളില്‍ ഭാവങ്ങളിതളായിലോലമായാടുന്നുവോ തെന്നലിന്‍ പൊന്നോലകള്‍ പോക്കുവേയിലാലെ പൊന്നു ചാര്‍തിയോനില്പൂ ഭൂമി! ധനുസ്സു പോലഴകാര്‍ന്നോരാ ചില്ലി കൊടികള്‍ചലിക്കവേ വിരിഞ്ഞു രസഭേദങ്ങള്‍ അനന്ത ദള പത്മമായി ..........അഴിഞ്ഞു നവരസ ശ്രേണികള്‍ ഒന്നൊന്നായി ........വിലോല പദ തരളിത ഭൈരവി
ലാസ്യമായാടി തളരവെ മുഗ്ദ്ധയായി നില്പൂ
നവബോധത്താല്‍ ശാന്തഗംഭീരയായി .....
നവപദ ചലനങ്ങള്‍ അവാച്ച്യമാം
അര്‍ത്ഥ കല്പന തന്‍ മുദ്ര പുഷ്പങ്ങളായി
നൃത്ത ചുവടിന്‍ സപ്താബ്ധി ദ്വീപു ശൈലങ്ങള്‍ കയറി
നാട്യ പദത്തിന്‍ ഉതുംഗം അണഞ്ഞു
വിശ്വ നര്‍ത്തകിയായി.....
No comments:
Post a Comment