Saturday, August 9, 2008

പെരെന്തു ചൊല്ലേണ്ടു


ആതുര ശയ്യ വിട്ടെഴുന്നെല്പൂ
ജീവിത ത്വരയാലീ അരങ്ങില്‍
ആടിയ വേഷങ്ങള്‍ ഏറെ
കരുണ അറ്റ് മീലിത
നേത്രയായ് നില്പൂ .....
തിണര്‍ത്തു കിടപ്പൂ വ്രണങ്ങള്‍ ഏറെ
മുറിവായ കൂടാതെ മനസ്സിലേറ്റം
കടുക്കും നോവിന്‍ ഞരക്കത്തില്‍
പെയ്യുന്നു കരളില്‍ സങ്കട മഴയും
കര്‍ക്കടക കരിരാവ് പോലെ
ഉറഞ്ഞു തുള്ളി പൊള്ളുന്നു ജ്വരം
കാരുണ്യ വര്‍ഷമായ് പെയ്തിരങ്ങിയതാരെ
കത്തി നില്‍ക്കുമീ ആരണ്യ ഗഹ്വരത്തില്‍
താവക ചൊല്ലുകള്‍ ഓരോന്നുമീ
മാനസത്തില്‍ വിരിയുന്ന മലരുകളായ്
ശിഷ്ടമാ മായുസ്സില്‍ ശേഷിക്കും
തൃഷ്ണ കളെല്ലാം അടിയറ വെയ്പ്പെന്‍
ആര് നീയെന്നു ഞാന്‍ ചോദിപ്പൂ
ഭഗവല്‍ ദര്‍ശനംപോലീ സാമീപ്യം
ഒരു മാത്ര കേട്ടില്ല നിന്‍ മുരളീ രവ-
മേന്നാലോ കടയുന്നു കരള്‍ ഏറ്റം ദീനം
നിന്‍ വ്യഥിത വിചാരങ്ങള്‍ എന്നിലെ
സമാനത യാവുന്നതും ഞാനറിവൂ
പെരെടുതെന്തു ചോല്ലെന്റിതിനെ
ഭക്തിയെന്നോ വിഭോ പ്രണയമെന്നോ .....

4 comments:

Shooting star - ഷിഹാബ് said...

അതെ പ്രണയമെന്നു തന്നെ ചൊല്ലാം. ആദ്യ കമ്മെന്റ് എന്റെ വക ആവട്ടെ. ബ്ലൊഗ് മനോഹരമായിരിക്കുന്നു

ഗോപക്‌ യു ആര്‍ said...

ഒരു മാത്ര കേട്ടില്ല നിന്‍ മുരളീ രവ-
മേന്നാലോ കടയുന്നു കരള്‍ ഏറ്റം ദീനം
നിന്‍ വ്യഥിത വിചാരങ്ങള്‍ എന്നിലെ
സമാനത യാവുന്നതും ഞാനറിവൂ
nalla varikaL..but

ഗോപക്‌ യു ആര്‍ said...

കര്‍ക്കടക കരിരാവ് പോലെ
ഉറഞ്ഞു തുള്ളി പൊള്ളുന്നു ജ്വരം

i cant understand this line
"jwaram " chootalle?

Anonymous said...

Well well well......