Monday, August 11, 2008

നീലോല്പലങ്ങളെ തേടി

ചെറു തെന്നലിന്റെ ചെറു താളത്തില്‍
മാലാഘയെ പോല്‍ പരിലസിച്ച താരുണ്യമേ
ശ്യാമ രാഗ ച്ചവിപരത്തി പറന്നതെന്തേ
കാണാ മറ യത്തെക്കായി .................
സൂര്യ താപത്തിലെരിഞ്ഞ പകലുകള്‍
അമാവാസികളെ കാത്ത ശ്യാമ സന്ധ്യകള്‍
പെരുമഴ കാലമായിരവില്‍ കുതിര്‍ന്ന യാമങ്ങള്‍
രുദ്ര താണ്ഡവ മാടിയ ജീവിത വീഥി യോഴിഞ്ഞുവോ
പട്ടു നൂലാല്‍ വാര്‍ത്തു വെച്ചൊരു സ്വപ്നത്തെ
പാടിയുറക്കിയ രാവുകള്‍ മാഞ്ഞു
പൊഴിഞ്ഞില്ല നിലാ വൊന്നുമെ
കനിഞ്ഞില്ല സ്നേഹത്തിന്‍ കര സ്പര്‍ശവും
പകലറുതിയില്‍ മനമാം ചില്ലയില്‍
കൂടു കെട്ടി പാര്‍ത്തു പേക്കിനാ പക്ഷികള്‍
ഋ ണ ഭയങ്ങള്‍ പെക്കോല ങ്ങളാ യാടി
വിഷാദ മിഴികള്‍ തന്നിമ യടഞ്ഞേപോയി
ഇന്ദ്ര നീലിമ തന്‍ സാന്ദ്ര വീഥിയില്‍
ഒരു വാക്കു പോലു മുര ക്കാതെ നീ
നീലോ ല്പല ങ്ങളെ തിര ഞ്ഞു ഴ റീ
മരണ ത്തിന്‍ നീല ക്കയ ത്തി ലേക്ക് ഇറങ്ങിയോ ?

No comments: