മഴ നൂലുകളെ ചേര്‍ത്തുവെച്ച
ഹൃത്തിലേക്കുപതിഞാട്ട ചുവടു
വെചെതുന്നിത്‌വര്‍ഷ മുകിലുകള്‍
നോവിന്‍ മഴ പെയ്തു കവിയുന്ന രാവില്‍
ഉള്ളിലുറങ്ങി ക്കിടക്കും നിനവുകളെ തട്ടി-
ഉണര്‍ത്തുന്നുയീ മഴ നൂലുകള്‍
ഏകാന്ത വിഷാദ ഗാനങ്ങളായി
മനസ്സില്‍ പൂക്കുന്ന കവിതകളായി -
കരയാന്‍ വിതുമ്പി നില്ക്കുന്ന കാര്‍
മേഘങ്ങളെ താങ്ങി മൌനത്തിന്‍
തിടംബേന്തിനില്‍ക്കുമീ തേക്ക്പ്പൂവിന്‍
മൌ ട്ട്യത്തെയകറ്റിപെയ്തു നിറച്ചു
സാര്‍ ത്ഥ കമാക്കി വിമൂക നിമിഷങ്ങളെ
കരിക്കാടി സന്ധ്യകളില്‍ ഓള പ്പാത്തിയിലൂടെ
ആര്‍ത്ത ലച്ചു വീണൊരു പെമഴക്കൂത്തിന്‍
ഭ്രാന്ത ഭാവം പൂണ്ടു ഭയാര്‍ത്ത യാക്കിയെന്നെ
നീയന്നൊരു നാള്‍ ;മറന്നുവോ മഴ നൂലുകളെ
നിങ്ങള്‍ പേര്‍ത്തുമിവള്‍തന്‍ നരച്ച സ്വപ്നത്തെ
കാക്കും വരണ്ട ഹൃത്തട തിന്നടരുകളിലേക്ക്
ചീറി യടിക്കുന്ന താള മായി പെയ്തിറങ്ങിയതും
തമസ്സിന്‍ പാതാള ഗുഹകള്‍ താണ്ടി വന്നു
വിരഹാതുരയായി നില്‍ക്കുമീ വസുധയെ
ഉര്‍വ്വര യാക്കുന്നതും നീയല്ലയോ
നഭസ്സിന്‍ നീല മിഴികള്‍ മെല്ലെ തിരുമ്മി
തുറന്നു വന്നു നീയെന്‍ വിഹ്വല സന്ധ്യകളെ
കുളിര ണിയി പ്പിച്ചത് മോര്‍ ക്കുന്നു ഞാന്‍
ബഹു ഭാവ ഋതു സംഗീതമായി
പെയ്തിറങ്ങി യോരമൃത വര്‍ ഷിനീ
നെടു നാളായി കണ്ടിട്ട് നിന്നെ
ഇവള്ക്കരികില നയാനെന്തേ കാ ല വിളംബം
വരിക വേഗം വര്‍ഷ മുകിലുകളെ
ഉള്ളു പൊള്ളുന്നത് കാണു ന്നീ ലയോ
പെയ്തു നിറ ഞാലുമീ യൂഷരതയില്‍
കിളിര്‍ക്കും പുതുനാമ്പിന്‍ അക്ഷര മഴയായ് ........!
No comments:
Post a Comment