കനകാന്ഗുലികള്‍നീട്ടി ഉഷസ്സ് മൃദുവായി
തൊട്ടു ണര്‍ത്തിയപ്പോള്‍ ഉള്ളില്‍
കാണാ നാഗ്രഹിച്ചു കൈ വന്ന
ഒരു കനക ക്കിനാവിന്റെ നോവ്നീറി പ്പടര്‍ന്നു
എങ്ങു നിന്നോ വന്ന്‍എവിടെ ക്കെന്നില്ലാതെ
പോവുന്ന മഴ മേഘത്തില്‍ മറഞ്ഞി രുന്ന്‍
നീ എന്റെയരികില ണ ഞ്ഞത് എന്തിനായിരുന്നു
തലയ്ക്കു മുകളില്‍ ജ്വലിക്കുന്ന ഗ്രീഷ്മ ഋതുവിന്റെ ഉഗ്ര -
താപങ്ങളില്‍ വെന്തുലഞ്ഞ മനസ്സിന്
ഒരു പൊന്‍ കുടം നിറയെ കുളി ര്നീരുമായി
നീയെത്തിയില്ലേ? ഞാനോ ഗോപികയായി മുളന്തന്ടിലോഴുകുന്ന
രാഗ സുധയുടെ മര്‍മ്മരങ്ങള്‍ എന്റെ കാല്‍ ചിലോമ്പോലികളില്‍
ഉണര്‍ന്നു ......ശ്രവണ പുടങ്ങള്‍ -
ആ മധുര നിസ്വനത്തെതിരഞ്ഞലഞ്ഞു ഒരു
ചിത്ര ശലഭമായ് മന്ദമാരുതനില്‍
കുണ്ങ്ങി നില്ക്കുന്ന പനിനീര്‍ പൂവിലെ
മധു നുകര്‍ന്നു.....
സൌന്ദര്യത്തിന്റെ സപ്ത ഭാവങ്ങളുമായി ഒഴുകിയ
സ്വപ്നത്തിന്റെ ചാരുത ഞാനാവോളം നുകര്‍ന്ന്
രുചി ഭേദങ്ങളിലെ നനവ് തിരിച്ചറിഞ്ഞു
ശോണി മയിലലിഞ്ഞ സാന്ധ്യ രാഗം ഒരു
വിരഹ പല്ലവി മൂളി യടുത്തു
രാവിന്റെ നാന്ദിയില്‍ നക്ഷത്ര പ്പൊട്ടുകളെ
കൂട്ട് പിടിച്ച് നീ നീല നഭസ്സിന്റെ
അന്തരാളങ്ങളിലേക്ക് തെന്നി തെന്നി
അകലവേ ഒരുഷസ്സ് കൂടി ജന്മം കൊള്ളൂകയായിരുന്നു .......!
No comments:
Post a Comment