Thursday, February 10, 2011

തുമ്പികള്‍



മാനത്തു പാറിക്കളിക്കുന്ന തുമ്പികള്‍,
മനസ്സിന്‍റെ ബോധതീരങ്ങളിലൂടെ
പാറിനടന്നിരുന്ന ആഗ്രഹങ്ങളെപ്പോലെയായിരുന്നു
കാല്‍പ്പനിക ചാരുതയൊ,
ഗൃഹാതുരത്വത്തിന്‍റെ നനുത്ത സംഗീതമോ
ആയിരുന്നു പിന്നീടീ തുമ്പികള്‍
അനന്തമായ ആകാശത്തിന്‍റെ
ഇത്തിരി വട്ടത്തില്‍ മാത്രമെ
അവ പാറിനടന്നിരുന്നുള്ളു
തനിക്കു ചുറ്റുമുള്ള
തന്‍റെ കൈപ്പിടിയിലൊതുങ്ങുന്ന
പരിമിതമായ വായുവില്‍
സഞ്ചാരണം ചെയ്യണമെന്നു മാത്രമേ
തുമ്പികള്‍ കരുതിയിരുന്നുള്ളു................
എന്നാല്‍ അവയെ
മറ്റൊരു നിയോഗത്തിലേക്കെത്തിച്ചു
സ്ഥാനമാനങ്ങള്‍ക്കു കലഹിക്കുകയും
കാംക്ഷിക്കുകയും ചെയ്യുന്ന അധികാര വര്‍ഗ്ഗം
"തുമ്പികള്‍ കല്ലെടുക്കട്ടെ"
എടുക്കാവിന്നതിലും ഭാരമുള്ള കല്ലുകള്‍അവര്‍
തുമ്പികളെക്കൊണ്ടെടുപ്പിച്ചു.
ആ ഭാരം താങ്ങാനാവാത്ത
വ്യഥയായി തുമ്പികളുടെ ആരോഗ്യത്തെ കെടുത്തി
അതു തന്നെയായിരുന്നു
അതിനു നിയോഗിച്ചവരുടെ ലക്ഷ്യവും
നിരുപദ്രവകാരികളായവരെ
സമൂഹത്തില്‍ നിന്നുംതുരത്തുകയെന്നത്‌................
തങ്ങളുടെ വര്‍ഗ്ഗത്തിന്‍റെ നാശം
മനസ്സിലാക്കിയ തുമ്പികള്‍
ഒറ്റക്കെട്ടായി നിന്നു
അധീശ വര്‍ഗ്ഗത്തിനെതിരെ
നിരന്തരം പൊരുതിക്കൊണ്ടിരുന്നു
"ഐകമത്യം മഹാബലം"
എന്ന തത്വത്തിലൂടെ
അവര്‍ പൂര്‍വ്വാധികം കരുത്തോടെ
തിരിച്ചെത്തി
അധികാര വര്‍ഗ്ഗത്തിനെതിരെ നിറയൊഴിച്ചു..............
എന്നാലും അവിടവിടെ
കാരമുള്ളുകള്‍പോലെ തറച്ചു നിന്നു.........
അധികാരവര്‍ഗ്ഗം പൊത്തുകളില്‍ നിന്നും
നീര്‍ക്കോലികളെപ്പോലെ നാക്കു നീട്ടി............
തുമ്പികള്‍ ഒന്നടങ്കം
അഹങ്കാരത്തിന്‍റെ നാക്കു പിഴുതെടുത്തു
പുതിയൊരു ശക്തിയായി
സ്വാതന്ത്ര്യ ഗീതങ്ങളാലപിച്ചു
വിഹായസ്സില്‍ പുതിയ ചിറകടിയുടെ താളത്തില്‍ അലകളുണര്‍ത്തി
തുമ്പികള്‍ വീണ്ടും പാറിനടന്നു..........

4 comments:

Unknown said...

അധികാര വര്‍ഗ്ഗത്തിനെതിരെ നിറയൊഴിച്ചു..............
എന്നാലും അവിടവിടെ
കാരമുള്ളുകള്‍പോലെ തറച്ചു നിന്നു.

ganga said...

ഒരിക്കല്‍ ഞാന്‍ കുസൃതിയോടെ ഒരു തുമ്പിയെ പിടിക്കാന്‍ പോയതാണ്..വളരെ പതുങ്ങി കൊണ്ട്..പക്ഷെ എന്നെ ഞെട്ടിപ്പിക്കും വിധത്തില്‍ ആ തുമ്പി എനിക്ക് പിടിക്കാന്‍ എന്ന വണ്ണം നിന്ന് തന്നു..
വല്ലാത്ത ഒരു ഭാവം..some kind of helplessness...എനിക്ക് പിന്നെ അതിനെ തൊടാന്‍ തോന്നിയില്ല..ഞാന്‍ ആയുധം വച്ചു കീഴടങ്ങുകയായിരുന്നു..in psychology there is a person called seligman..he has written about the organism's feeling of learned helplessness after the unending flow of negative events against them...then they will feel that every incident in their life is uncontrollable and as a result,even if they get a chance to escape, they will not try for that..but later on he corrected this finding and wrote; nothing like that..there is some kind of optimism which helps the organism to still survive...ഈ കവിതയും എന്റെ കവിതയും കൂട്ടി വായിച്ചപ്പോള്‍ എനിക്ക് ആ തിയറി യുടെ blend ആയാണ് തോന്നിയത്..nice one..thought provoking..
അനന്തമായ ആകാശത്തിന്‍റെ
ഇത്തിരി വട്ടത്തില്‍ മാത്രമെ
അവ പാറിനടന്നിരുന്നുള്ളു
തനിക്കു ചുറ്റുമുള്ള
തന്‍റെ കൈപ്പിടിയിലൊതുങ്ങുന്ന
പരിമിതമായ വായുവില്‍
സഞ്ചാരണം ചെയ്യണമെന്നു മാത്രമേ
തുമ്പികള്‍ കരുതിയിരുന്നുള്ളു................

great lines....

ganga said...

mam...
in the previous comment i mentioned about the events which are uncontrollable na??that is all about the negative painful event i said according to the theorist..njan type cheythappol it was there comment post cheythappol athu kandilla..

ജയിംസ് സണ്ണി പാറ്റൂർ said...

എന്‍ പൂത്തുമ്പി നിന്നെ നൂലില്‍
കെട്ടി നാളം കാലം കല്ലെടുപ്പിക്കും.
കവിത വായിച്ച് ഇഷ്ടപ്പെട്ടപ്പോള്‍
പണ്ട് എഴുതിയ രണ്ടു വരികള്‍
(പിന്നെ എന്തോ മുഴുമിപ്പിച്ചില്ല)
ഓര്‍ത്തു പോയി.