
മലയാളത്തിൻ ദിവ്യമുരളികയൂതി വന്ന പൂങ്കുയിലേ
നമിക്കുന്നേൻ കാവ്യമാംമഴകിന്നേഴു നിറങ്ങളെ
വാക്കിൻ നക്ഷത്രക്കളമെഴുത്തിന്നൊളി ചിതറിയ
ഭാവഗായകാ പാടുക വീണ്ടുമീ കാവ്യനഭസ്സിൽ
"കരയും ഞാൻ കരയും ഞാൻ കരയും കവികളെ
കഴുവിൽ കയറ്റുമോ ലോകമേ നീ?" എന്നു
ചോദ്യ സായകമെയ്തു ലോകത്തിൻ രസന-
ബന്ധിച്ചു പാടിയൊഴുകിയ പ്രേമഗായകാ
വിരിയില്ലേയിനിയും കവിത തൻ വസന്തങ്ങൾ?
വിപ്ലാവസക്തി തൻ വിഷാദജ്വാലകളിലെരിയും
ജീവിതസത്യത്തിൻ സമരരൂപത്തെയണി നിരത്തി
കൊയ്തെടുത്തു ദുഷ്പ്രഭുത്വത്തിൻ ഹുംങ്കാരങ്ങളെ..............
സ്വരരാഗസുധ തൻ പുല്ലാങ്കുഴലൂതി കിനാവിൻ-
ചിറകുകൾ വിരിച്ചലൗകിക കാന്തി പടർത്തി
കനകച്ചിലങ്കയണിയിച്ചൊരുക്കി മലയാളകവിതയെ!
വിസ്മയ ഭാവപ്രകാശത്തിൻ പരകോടിയിലിന്നും
ജ്വലിക്കുന്നു കവിസാർവ്വഭൗമ തവ നാമാക്ഷരങ്ങൾ............................
1 comment:
ന്നായിരിക്കുന്നു ചങ്ങമ്പുഴ സ്മരണ.
Post a Comment