Thursday, April 19, 2012

പ്രതിഷേധങ്ങളില്ലാതെ .



മുന്നിൽ തമസ്സിന്റെ
ഗർഭഗൃഹം
നക്ഷത്ര രഹിതമായ
കണ്ണുകളിൽ മഞ്ഞുമലകൾ
സൂര്യകാന്തികൾ
കൂമ്പിയിരിക്കുന്നു
എനിയൊരിക്കലും
മിഴിതുറക്കാനാവാതെ
ചുറ്റും ചിലന്തികൾ അവിശ്രമം
വലകൾ നെയ്തുകൊണ്ടിരിക്കുന്നു
മുകളിൽ ഇരയെ വട്ടം ചുറ്റുന്ന
പ്രാപ്പിടിയൻ
ഭീതിയുടെ കനലാട്ടങ്ങൾ;
വാലിൽ കൊടിയ    വിഷം നിറച്ചുവെച്ച്‌ ചുരുട്ടി
നിമിഷങ്ങളെണ്ണുന്ന കരിന്തേളുകള്‍    
അവസരമെത്തിയാൽ
സ്വന്തം ശിരസ്സിൽ കുത്തിയിറക്കാൻ.......
പറയാത്ത വാക്കുകൾക്ക്‌
നിറം കലർത്തി
ചുറ്റിപ്പിടിച്ച്‌ കഴുത്തു ഞെരിക്കുന്നവർ
മിഴിപ്പച്ചയുടെ   പൊൻനാളങ്ങൾ
കത്തിച്ചു തന്നവർ തന്നെ
തിരികൾ വലിച്ചുതാഴ്ത്തി
കരിന്തിരി പുകക്കാൻ
തിടുക്കം കൊള്ളുന്നു
ജയിക്കട്ടെ....എല്ലാവരും
അടുത്തു കാണുന്ന മൈൽക്കുറ്റിക്കുമുന്നിൽ
ഇറങ്ങട്ടെ
...പ്രതിഷേധങ്ങളില്ലാതെ  ...

1 comment:

Fazal Rahman said...

the tragedy of living in a hostile world...powerfully etched..