പക്ഷിഗീതം - ഇന്ദിരാ ബാലൻ
ഒറ്റക്കൊമ്പിലിരുന്നു
ചിറകൊതുക്കും പക്ഷി
ചൊല്ലുന്നതെന്തു നീ
പകലന്തിനേരത്ത്
മരുഭൂവിലെ
മഴത്തുള്ളിയായി
മനസ്സിൻ തടം
നനയ്ക്കാനെത്തുന്നുവോ
ചിറകുകൾക്കില്ല ശക്തി
വാനം പുൽകാനും
ഉയർന്നു പറക്കാനില്ല
അടിച്ചിറകുകളും
ജീർണ്ണിച്ച മരം പോൽ
പഴുത്തിലകൾ മാത്രമായ്
അടർന്നുവീണു
പൂത്ത ശിഖരങ്ങളും
മെഴുകായുരുകവേ
പുഴയായ് പെരുക്കുന്നു
മിഴിച്ചെപ്പുകളും
ചുരമായിറങ്ങുന്നു കാലവും
പോകുക പോകുക
ചക്രവാളത്തിന്നപ്പുറത്തേക്ക്
ധ്യാന ലീനമാകാമിനി -
യൽപ്പനേരത്തേക്കെങ്കിലും ....!
No comments:
Post a Comment