ഇല
വായനയുടെ ഇലയിൽ
ഇങ്ങേ തലയ്ക്കൽ നിന്നും
അങ്ങേ തലവരെയുണ്ട്
വിഭവങ്ങൾ
ഓരോ വിഭവങ്ങൾക്കുമുണ്ട്
അതാത് സ്ഥാനങ്ങൾ
എഡിറ്റോറിയൽ
കവർ സ്റ്റോറി
അഭിമുഖം
കവിത
കഥ
ഓർമ്മകൾ
ശാസ്ത്രം
അങ്ങിനെ നീളുന്നുണ്ട്
കവിതയാണ് ഏറെ പ്രിയം
രുചിച്ചു നോക്കാനുള്ള
വെമ്പലോടെ
കവിതയിലേക്ക് കടന്നു
പക്ഷേ..... കവിതയിൽ
വിതയുണ്ടായിരുന്നില്ല
സുഹൃത്തിനോട്
പറഞ്ഞപ്പോൾ
മറുപടി ..
അതാണ് മഹത്തായ കവിത
മനസ്സിലാക്കാനാവാത്തത്
കുറേ വാക്കുകൾ
കൂട്ടി ചേർത്തു വെച്ചാൽ
മഹാകാവ്യമായി ...!
ഇലമടക്കി വെച്ച്
വേഗം എഴുന്നേറ്റു....!
No comments:
Post a Comment