Saturday, November 1, 2008

രൌദ്രം

വാനിലമ്പിളി തൂവുന്ന മഷിയില്‍
വിരല്‍ മുക്കി വിരചിപ്പൂ ചിത്രങ്ങള്‍
നരക ഗാഥകള്‍ പാടുന്ന കാലമിത്‌
പാടുന്നു ആദി മാതാവിന്‍ വ്യഥിത ഗീതവും
ഇരുളലകള്‍ ചാഞ്ഞു കിടക്കുന്ന നേരത്ത്
കേട്ടെന്‍ ഞാനാ ഒറ്റ ചിലമ്പിന്‍ നാദം
അഴകേ റും ഇരുള്‍ ചുരുളലകള്‍
ചിതറി വിശ്ലഥഗാത്രിയായ് നില്‍പ്പവള്‍
ശ്രാവണ പൌര്‍ണമിയില്‍ വിശ്വത്തിന്‍
മാറിലെ ചൂടില്‍ വിരിഞ്ഞോരംബിളി മലരേ
എരിയുന്നുവോ കരളില്‍ കനല്‍ക്കട്ടകള്‍
കനക്കുന്നുവോ സിരകളില്‍ കാമനകള്‍
ത്രിഭുവനങ്ങള്‍ ദഹിപ്പിക്കുവാന്
ദാഹാര്‍ത്തയായ് വിരാട് സ്വരൂപമായ്
ചിദാകാശം വിട്ടു നീ പ്രതികാര -
ദുര്‍ഗ്ഗയായ് നില്‍പ്പതീ ഭൂവില്‍ .......
അധികാര പ്രമത്തത തന്‍
ദുര്‍വീര്യങ്ങള്‍ നിഷ്ക്കരുണം നിഹനം
ചെയ്തിവള്‍തന്‍ ഹൃദയപാതിയെ
രക്ത സാക്ഷി പട്ടം ചാര്‍ത്തി യുലകത്തിന്‍
നെഞ്ചിലെ ക്കെറിഞ്ഞു ചുടു ചോര ചിന്തീ
ജ്വ് ലിപ്പൂ കോപ താപാദികള്‍
നിര്‍ഗ്ഗമിപ്പൂ ആകാശ സീമയില്‍
പ്രണവ നിശ്വാസ ഗന്ധങ്ങള്‍
ഒറ്റച്ചിലമ്പിന്‍ ഹുംങ്കാരത്തില്‍
ഉഗ്ര ശപധത്തിന്‍ വെള്ളിടി വെട്ടി
ചീറി തെറിപ്പൂ അഗ്നി ജ്വാലകള്‍
ഒറ്റ മുലചിയായവള്‍ കണ്ണകി
സ്ത്രീ ശക്തി തന്നാതപ ജ്വാലയില്‍
വെന്തടങ്ങി മധുരാ പുരിയും
സ്ത്രീ സ്വത്വ ത്തിന്‍ ശക്തി രൂപിണി യായി
നേടിയെടുത്തു പുതു സ്വാതന്ത്ര്യ ഗീതവും
ദുരിത ക്കയ ത്തിലാന്ടു കിടക്കുന്ന
പതിതര്‍ക്കമ്മയായ് ആദിമാതാവായ്
ജഗദംബിക യായി വാഴുന്നിവള്‍
വിരഹ ത്തിന്‍ ഒറ്റ ചിലമ്പും വാളുമായ് ........!

3 comments:

naakila said...

നല്ല കവിത
വൃത്തവും താളവും നഷ്ടപ്പെട്ട ഈ ലോകത്തിന് ഈ കവിത

welcome to my blog
www.naakila.blogspot.com

(Pls remove word verification)

സുല്‍ |Sul said...

നന്നായിരിക്കുന്നു വരികള്‍.

-സുല്‍

വേണു venu said...

വരികളില്‍ കാവ്യ ഭംഗിയുണ്ട്.