Monday, July 21, 2008

രാധാമാധവം


രാധാമാധവം
മാധവമാസത്തിൻ പൂങ്കുയിൽപാടിമാനും മയിലും നർത്തനമാടിനീരണിത്തെന്നലിൻ ചാഞ്ചാട്ടം കണ്ടുനിറദീപങ്ങളും പൂത്തുവിടർന്നുമഞ്ജുതരയാം ഗീതമുണർന്നുമലരിമപോലൊരു രാവും വന്നെത്തിചിഞ്ചിലമാടി ചേങ്ങിലത്താളത്തിൽചെഞ്ചുണ്ടിലുതിരുന്നു രാഗസൗരഭംതീരങ്ങളെല്ലാം മുഖരിതമായിതിരപ്പുറപ്പാടിൻ നേരവുമായിമഞ്ഞപ്പട്ടാട ഞൊറിഞ്ഞുടുത്തുമാമയിൽപീലികൾ പുഞ്ചിരിതൂകിപൊന്നിൻ തരിവളകടകങ്ങൾ മിന്നിദേവഭാവത്തിൻ മുരളികയൊഴുകിനളിനദളനയനങ്ങൾ പൂത്തുനാദധനുസ്സിൻ മലരുകളെയ്തുമധുരിതഗീതത്തിൻ പൂങ്കുലപോലെഇരവിന്റെ രാധാമാധവമായി

1 comment:

Brigi said...

manassilentho seshippichu chundiloru moolalayi koodeporunna kavithakalellam annyamaya ikkalathu ithupolathe kavithakal baakinilkkunna chila manassukalum thoolikayum undallo enna santhosham.indira saahithyalokathe oru muthalkoottanu. brigi.