Friday, July 25, 2008

virahamurali


വിരഹമുരളി
പഞ്ചമമദ്ധ്യമത്തിലേതോ വിഷാദവൈഖരിയായി ജന്മഗേഹത്തിൻ സ്മൃതിധൂളികൾ
മൃതിതാളങ്ങൾ മുറുകിയ മണ്ണിൽ കരിഞ്ചേരകളീഴയുന്നു കാവലായ്‌
തീനാളങ്ങൾ മൂകം കത്തിയെരിഞ്ഞു ചിതലരിച്ചുറക്കുത്തി വീടിൻ ഹ്രുദയഭിത്തികൾ ആഹാര്യശേ‍ൂഭയിൽ പൂത്തുനിന്ന പാർവ്വണ ദിനങ്ങളെത്രയോ വിദൂരം സർഗ്ഗനീലിമ വിടർന്ന അകത്തളങ്ങളോ ഗാന്ധാരവിലാപങ്ങളയി........ ഉദയഭൂപാളശ്രുതിയിൽ തുയിലുണർന്ന,സ്വര- വിപഞ്ചികയിലെ രാഗമാലികയോ പാതി മുറിഞ്ഞു
കലതൻ സംസ്കൃതി- പെരുമ തൻ കിരീട- മണിഞ്ഞു അരുണാഭ- യാർന്നൊരാ മിഴികളെന്നേ സമാധി പൂണ്ടു ജീവിതസൂര്യനൊപ്പം ചന്ദ്രാംശുവെപ്പേ‍ാൽ പാതിയുടലായ്‌ ജീവനം ചെയ്ത തരളഹ്രുദയവുമുറങ്ങുന്നു മുൾപ്പൊന്തയിലെ വാല്മീകമായ്‌.......
മഹാമൗനത്തിൻ പടവിലെ പായലിൽ പാദമിടറി വീണുറങ്ങി- യോരാ വളകിലുക്കത്തിൻ വിലാപങ്ങളും കുരുങ്ങുന്നു നോവിന്നഗ്നിഗോളമായ്‌
പുകയുന്നേൻ കരളിലെ തീമല ,നിഷ്ക്രിയയായി മൂകം യാത്രചൊല്ലി വീടിൻ പടിയിറങ്ങി ഞാനന്യയെപ്പോലെ....... മിഴിയുയർത്താതെ പൈന്തിരിഞ്ഞൊന്നു നോക്കതെ ആർദ്ദ്രചിത്തവുമായുരുകി മടങ്ങി ഞാനാ നോവിൻ മണ്ണിൽനിന്നും.......... കർമ്മസാക്ഷിയുണർന്നു വീശുന്നു വെളിച്ചവും കാലത്തിൻ സൂചിയും നിലയ്ക്കാതെ നീങ്ങുന്നു ജീവിതകടലോ വറ്റിവരളുന്നു ക്ഷണികം
അപ്പോഴുമീ നിഷാദത്തിലിരുണ്ടു മൂകവിശ്രന്തമായ്‌ നിൽക്കുമെൻ വീടൊരു വിരഹമുരളിയാ- യൊഴുകുന്നു നെഞ്ചിൽ.................!

No comments: