Wednesday, September 3, 2008

പുണ്യം

നിറയും തമോവായു തന്‍
പാര തന്ത്ര്യത്തില്‍ നിന്നും
ജീവ കണ മായി നിറയുന്നു
കവിതേ നീയെന്നുള്‍പ്പൂവില്‍
പൊന്കതിര്‍പാടത്തെ
പൊന്നൊളി ദീപമായി
പാരിതിന്‍ വെളിച്ചമായി
വിലസുന്നു കവിതേ
മഴ മേഘ തേരിലേറി
അഴകിന്‍ തിര നോട്ടവുമായി
എന്നിലെ യുയിരില്‍
പൂത്തുലഞ്ഞ വാസന്തമേ
ഭാവ രാഗ താള മേള തിന്‍
പൊന്‍ ചിലംബൊലി യുതിര്‍ത്ത
നൃത്യ ധൂര്‍ജ്ജടി തന്‍
മധുരോദാരനര്ത്തനമാടിടുന്നു
നിശീഥത്തിന്‍ നീലയാമങ്ങളില്‍
പൂക്കും നിശാഗന്ധി പോല്‍
ധവളാഭ ചൊരിഞ്ഞു വെള്ളി-
ക്കൊലുസ്സണിഞ്ഞ നിലാവായി
ചിരന്തന പുണ്ണ്യ മാക്കുകെന്‍
ബോധത്തെ ,പുണരുകയെന്‍
സിരകളെ ,വര്ഷിചീടുക
വാക്കിന്‍ നവ കേസരങ്ങളെ
വിനിദ്രയായ് തൂലികയെന്‍
കരത്തിലെന്തുംബോഴും കവിതേ
നിന്‍ ഭാവശുദ്ധി തന്‍
ഭാസുര പരിമള മൊഴുകുന്നു............