കരിവള കിലുക്കിയെന്നുമെന്‍
ചാരത്തു വന്നു നിന്നു ജീവിതം
വാഴ്വിലുയര്‍ന്നു നിന്നതും
നഷ്ടങ്ങള്‍ തന്‍ തുലാസത്രേ
അന്യമാകുന്നു ഇന്നെനിക്കീ
സ്വപ്ന മന്ദിരമാംഇന്ദീവരവും
നെഞ്ചിലെചൂട് പകര്‍ന്നു
വളര്‍ത്തിയോരീ ചെടികളും പൂക്കളും
കണ്ണ് നീരിന്നുപ്പും മധുരവും
കലര്‍ന്നോരീ വീടിന്‍ അകത്തളങ്ങളും
പ്രാത സന്ധ്യയിലുയരുന്ന നാമ -
ജപ മുഖരിതമാം പൂജാമുറിയും
തല്ലി ക്കൊഴിച്ച് ചിരിച്ചു കൈകെട്ടി നില്‍പ്പൂ
ജീവിതത്തിന്‍ തത്ത്വശാസ്ത്രവും
കൊതി യൂറു വാനായി മുന്നില്‍
വന്നു കോമാളിയായി ജീവിതവും
വാഴ്വിനെ ക്കുറി ച്ചല്ലാതെയില്ല
ഇവള്‍ക്കൊരു വരി കുറി ക്കാനായി
കടഞ്ഞെരിയുന്നു നോവിന്‍ ശ്രുതികള്‍
ഒഴുകുന്നു പുഴയായി സങ്കടങ്ങളും
അറം പറ്റിയത് പോലെയെല്ലാം
വിഷാദ ചിന്തുകള്‍ മാത്രമാകുന്നു
രാവില്‍ നിദ്രയേറെ യകലെയായി
മഷി പുരളുമ്പോള്‍ അരികിലിരിപ്പൂ കിങ്ങിണി
തമസ്സിന്‍ വേതാള രൂപങ്ങളില്‍ നിന്നും
ഗൃഹത്തെ കാക്കുമെന്‍ വളര്‍ത്തുനായയും
മാത്രമാണിപ്പോള്‍ അരികിലായി
സാന്ത്വന ശ്രുതികള്‍ ഓതി ക്കൊണ്ടു
നക്കി തുവര്‍ത്തി സ്നേഹത്തൂവല്‍
പൊഴിയുന്നുയീ മിണ്ടാപ്രാണികള്‍
ഇവരേകുമീ സ്നേഹ വായ്പ്പുകള്‍
മുജ്ജന്മ ബന്ധത്തിന്‍ പുണ്യമോ?
സ്വന്തമെന്നതെല്ലാം തിക്തമാം
വിദൂര സ്മൃതികള്‍ മാത്രമായ്
വിയര്‍പ്പാറ്റി കുറുക്കിയൊരു
ജീവിതവും തീറെഴുതി
പ്രതീക്ഷ വേണ്ടയിനിയോന്നുമേ
സ്വന്തമായി ട്ടോന്നുമില്ലയീ ഭൂവില്‍
മണ്ണില്‍ നിന്നു വന്നവര്‍ നമ്മള്‍
മണ്ണിലേക്ക് തന്നെ മടങ്ങേണ്ടവര്‍
ജീവിതം മുഴുവന്‍ കവിതയായി
ആരോയുള്ളില്‍ ശക്തി പകരുന്നു
മനസ്സാം പ്രകാശ ഗോപുരമെന്നും
ഉണര്‍ന്നിരിക്കട്ടെ കവിതക്കായി
ബോധം വെടിയാതിരിപ്പാനായി
ഈ ചിരാതെന്നും കിനിയട്ടെ വെളിച്ചവും ................!
6 comments:
നിരാശപ്പെടാതെ,ഇന്നിത്തിരി മൂടലുണ്ടെങ്കിലും നാളെ മാനം തെളിയുമെന്നേ :)
“മണ്ണില്‍ നിന്നു വന്നവര്‍ നമ്മള്‍
മണ്ണിലേക്ക് തന്നെ മടങ്ങേണ്ടവര്‍.”
ശരിയാണ്. മടങ്ങിയേ തീരൂ.
"ഈ ചിരാതെന്നും കിനിയട്ടെ വെളിച്ചവും .."
പ്രതീഷകളിലൂടെയും മോഹങ്ങളിലൂടെയും..
നന്നായിരിക്കുന്നു.
katha ariyunnavarkkalle 'kadamkatha'enthanennu ariyu.
kanneerode.brigi
നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു
Post a Comment