മുള്ക്കുരിശിലമര്ന്നു പോറിയ
ജീവിതത്തിന് വിലോല തന്ത്രികള്‍
രുധിര കണി കള്‍ ഇറ്റിറ്റുവീഴുന്നു
നിസ്സ്വയായോരീ ഭൂമി തന് നെഞ്ചിലേക്കായ്
വ്യഥിത ശ്രുതികളായിരമ്പി വിചാര മാലകള്‍
കടുത്തു ചിന്തകള്‍ മഴക്കാല സന്ധ്യ പ്പോല്‍
ആമയ ധൂമ മലിനമാം ജീവിത -
രധ്യയില് വന്ധ്യ മേഘങ്ങള്‍ മാത്രം
അനങ്ങി നിഴലുകള്‍ ഭൂതകാല -
ചിറകറ്റു മുടിയെറ്റാടി ധൂമ കേതുക്കള്‍
അമാവാസി തന് ചന്ടതാടനം
ഏറ്റു തള രുന്നോരാ ജീവിത യാനം
പ്രളയ ഭേരിയില് ഒഴുകാതൊരു കരത്താല്‍
കാത്തു നെഞ്ചിലെ ദീപ നാളം
നുറുങ്ങി നോവിന് കൂരമ്പ് കൊണ്ടു
ശര ശയ്യ യായി തീര്‍ന്നൊരീ സ്വാധി തന് ജീവിതം
3 comments:
നന്നായിരിക്കുന്നു....
വായിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്...
ലേയ്ഔട്ട് പ്രശ്നം ആണ്...
:)
കൊള്ളാം..
പക്ഷെ അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക ......
good...but reading problems.
Post a Comment