Friday, January 9, 2009

ലോകാ സമസ്ത സുഖിനോ ഭവന്തു

ത്യാഗ നിരതമാം മനസ്സിന്‍
ആര്‍ത്ത സ്വരം മഹാബ്ധി തന്‍ തേങ്ങലായ്
ജടാ ജടിലമാം ശിരസ്സും
രോഷാഗ്നി പാറും കണ്‍ കളും
ചുടു നിണം മോന്തുവാന്‍ വെമ്പും
രസന തന്‍ ദാഹവും
നഖര മുനകളില്‍ കോര്‍ത്ത്‌ വലിക്കും
പാതി ജീവന്‍ തുടിപ്പുമായ്
തേറ്റ കുത്തി ,തേര്‍ വാഴ്ച നടത്തി
അപസ്വര താളത്തില്‍ ആസുര നൃത്ത ചുവടുകള്‍
ഉതിര്‍ക്കവേ
പാവം മനുഷ്യന്‍ ഒരു ശ്വാദ്വല -
ഭൂവിന്‍ സാന്ത്വന കുളിരിനായ്
വാല്‍സല്യ നുര ചിന്തും മാറിന്‍ ചൂടില്‍
വ്യധിതമായ് സുരക്ഷാ കവചം തീര്‍ക്കവെ
കേള്‍പ്പൂ ഖോരമാം നിനദങ്ങള്‍
കാണ്മൂ നപുംസക കാഴ്ചകള്‍
വര്‍ണ്ണ ങ്ങളില്ലാ ,രാഗ ങ്ങളില്ലാ
ശ്രുതിലയ താള ങ്ങള്‍ ഏതോ വിദൂരതയില്‍
അസ്തമയ സൂര്യന്നടിയറവു ചൊല്ലി
ദേവ ഗണവും, മനുഷ്യ ഗണവും
കൈയൊഴിഞ്ഞ വര്‍ത്തമാനത്തിന്‍
നെടും തൂണ്‍ ആയി വര്‍ത്തിക്കും
അസുര ഗണം മാത്രം അനശ്വരമായ്
ചുറ്റും പിടഞ്ഞു വീണു മരിച്ച
നാട്ടു വെളിച്ചത്തിന്റെ മൃത -
ശരീരത്തില്‍ പെറ്റു വീഴുന്നു അനാധത്വതിന്‍
മുള്‍ കിരീടം പേറി വിളര്‍ത്ത ചുണ്ടില്‍
വരണ്ട കണ്ണീരിന്‍ നനവുമായ് ശപ്ത ജന്മങ്ങള്‍ മാത്രം ......
ഉയരും ദൃഷ്ടി പഥത്തില്‍
പടരുന്നു ഭീതി തന്‍ കാളിമ
സംസ്ക്കാര നദിയിലോഴുകുന്നു പാപ ക്കറ
അധികാര കൊതി പൂണ്ടോരാ മദാന്ധര്‍
രുധിരമൊഴുക്കി പെര്‍ത്ത് മൊരു
മഹാ യുദ്ധത്തിന്‍ ദുന്ദുഭി മുഴക്കവേ
ഓര്‍ക്കുന്നില്ലേ ക്ഷണിക മര്‍ത്യ ജീവിത സത്യം
രണ ഭൂമിയില്‍ പൊലിയും ജന്മങ്ങള്‍ക്കായ്
ധ്യാന നിരതരാവാം നമുക്കല്‍പ്പനേരം
"ലോകാ സമസ്താ സുഖിനോ ഭവന്തു "......!

1 comment:

Appu Adyakshari said...

“സംസ്ക്കാര നദിയിലോഴുകുന്നു പാപ ക്കറ
അധികാര കൊതി പൂണ്ടോരാ മദാന്ധര്‍
രുധിരമൊഴുക്കി പെര്‍ത്ത് മൊരു
മഹാ യുദ്ധത്തിന്‍ ദുന്ദുഭി മുഴക്കവേ
ഓര്‍ക്കുന്നില്ലേ ക്ഷണിക മര്‍ത്യ ജീവിത സത്യം“

എല്ലാവരും മന്‍സ്സിലാക്കേണ്ട സത്യം! നല്ല കവിത.