Wednesday, July 21, 2010

ശിവമയം

അന്തരിച്ച കോട്ടക്കൽ ശിവരാമൻ(ശിവരാമേട്ടൻ) എന്റെ അച്ഛന്റെ ("പത്മശ്രീ"വാഴേങ്കട കുഞ്ചു നായർ ) പ്രിയ ശിഷ്യനും മരുമകനുമാണ്‌. കുട്ടിക്കാലം മുതലേ ആ അഭിനയ പാടവം കണ്ടു വളർന്നവളാണ്‌ ഞാനും. ഞങ്ങളുടെ കുടുംബത്തിൽ നിന്നും അദ്ദേഹം എന്നേക്കുമായി വിട പറഞ്ഞു. ഈ നിമിഷങ്ങളിൽ നിങ്ങളോടൊപ്പം എന്റെ കണ്ണീരിന്റെ അക്ഷരങ്ങളും ഇവിടെ കുറിക്കട്ടെ.)






ഭാവങ്ങൾ തൻ മഴവില്ലു തീർത്തു
നടനവൈഭവ കാന്തി പരത്തി
അഭിനയ ലാവണ്യത്തിൻ തങ്ക-
ത്തിടമ്പഴിച്ചു വെച്ചു യാത്രയായി................


അടർന്നു വീഴുന്നു ശിവമയമാം
സൗഗന്ധിക നിമിഷങ്ങൾ, ഹന്ത
തേങ്ങുന്നു നിറ ഭേദ ങ്ങളാം
വിരഹത്തിൻ നിസ്വനങ്ങൾ..

സിന്ദൂരശോഭ പകരില്ലിനി
രാവിന്‍ കമല ദളങ്ങള്‍ തീര്‍ക്കുവാന്‍
വിരിയില്ലിനി മണിനൂപുരത്തിൻ
മന്ത്രധ്വനികളായി മലരുകളും......

അരങ്ങിലെ ഒറ്റത്താമരപ്പൂവായി
ഇന്ദ്ര നീലപ്രഭാഭാസുരമായി
മറഞ്ഞു തിരശ്ശീലക്കകത്തേക്കു..
കാലത്തിൻ അഭിനയ നൈപുണ്യം

പെണ്ണഴകിൻ പ്രപഞ്ചമൊരുക്കി
സ്വത്വപ്രധാനമാം ശക്തിയേകി
അർത്ഥപൂർണ്ണങ്ങളാക്കി കടന്നു പോയി
കനകോജ്ജ്വലങ്ങളാം നിമിഷങ്ങളും

നിലച്ചു ചിറകടിയും, ഒഴിഞ്ഞു തിരകളും
പെൺപ്രാഭവത്തിന്നരങ്ങും ഘനീഭവം
കണ്ണടച്ചു മൂകം കളിവിളക്കും
നമ്രശിരസ്ക്കരാവുന്നു ചരാചരങ്ങളും............ ...............

2 comments:

Unknown said...

സിന്ദൂരശോഭ പകരില്ലിനി
രാവിന്‍ കമല ദളങ്ങള്‍ തീര്‍ക്കുവാന്‍
വിരിയില്ലിനി മണിനൂപുരത്തിൻ
മന്ത്രധ്വനികളായി മലരുകളും......
great lines...really touching....

Brigi said...

I have no words. whenever I read your poems I just sit back and wonder and have a great feeling that some day you will be honoured.