Tuesday, November 16, 2021

മറുപടി വേണ്ടാത്തവർ



മറുപടിയ്ക്ക്  കാക്കാത്തവർ

അങ്ങിനെയാണ്

അവർ പറഞ്ഞു കൊണ്ടേയിരിക്കും

കേൾവിക്കാരൻ്റെ

കാലവും സമയവും  സന്ദർഭവും നോക്കില്ല

തിരിച്ചൊന്നും കേൾക്കേണ്ടതില്ല

പറയേണ്ടതില്ല

പറഞ്ഞാലും ആ വാക്കുകൾ

ബധിര ബോധത്തിലറിയില്ല

അല്ലെങ്കിൽ

വായുവിൽ അലിഞ്ഞിട്ടുണ്ടാകാം 

സ്വന്തം  വാക്കുകളുടെ

മുറുകിയ മേളത്തിൽ

അവരങ്ങനെ മുങ്ങി പൊങ്ങിക്കൊണ്ടിരിയ്ക്കും

ഔചിത്യബോധം എന്നത്

ഉണ്ടാവുകയേയില്ല

താൻ മാത്രം ശരിയെന്ന ബോധത്തിൽ

വാക്കുകൾ എറിഞ്ഞുകൊണ്ടിരിയ്ക്കും

അപ്പുറത്ത് കേൾവിക്കാരൻ/കാരി

എപ്പോഴോ സ്ഥലം വിട്ടിട്ടുണ്ടാകാം

ആത്മപ്രശംസയുടെ

കുത്തൊഴുക്കിൽ പറയുന്നവർ

മാത്രമെ ബാക്കിയുണ്ടാവു

പറയുമ്പോൾ മറുപുറവും

കേൾക്കാനുള്ള മനസ്സുണ്ടായിരിക്കണം

രണ്ടു വശവും കാണാൻ

ശ്രമിയ്ക്കുന്നതല്ലെ ശരി?

" എറാൻ '' മൂളുന്ന കാലമൊക്കെ

എന്നേ പടിയിറങ്ങിക്കഴിഞ്ഞു !


.... ഇന്ദിരാ ബാലൻ -

No comments: