Thursday, March 3, 2011

വിസ്മയം


Varamozhi Editor: Text Exported for Print or Save





ഉള്ളിലുറയും നോവു മറച്ചു
മണ്ണിൻ വിരിമാറിൽ പുഞ്ചിരി
തൂകി നിൽക്കും പനിനീരലരേ
ഒന്നു ചോദിപ്പൂ ഞാൻ
ഭൂമി തൻ നെഞ്ചിലാളും
തീയൂതിക്കെടുത്തി,ശീതള-
ച്ഛായ നൽകി സ്നേഹമഴ-
യുതിർത്തു, എങ്ങുനിന്നെത്തീയീ-
കപടലോകത്തിലേക്കായ്‌......?
പണം വന്നാലീശനേയും മറക്കുന്നോർ
തരം കിട്ടിയാലപവാദവർഷം
ചൊരിഞ്ഞു ചാരിതാർത്ഥ്യമടയുന്നോർ
തെല്ലും നാണമില്ലാതെ
കാര്യസാധ്യത്തിന്നടുക്കുന്നോർ
പനിനീരലരേ നീ സഹിപ്പതെങ്ങിനെ
നെഞ്ചിൽ തുളച്ചുകയറുമീ മുള്ളുകളെ?
സ്നേഹനിരാസങ്ങൾ മാത്രമിവിടെ
കൈമുതലായുള്ളോർ
നന്ദി കെട്ടവർ, ഹൃദയശൂന്യർ
പാർക്കും പാഴ്‌നിലമാണിവിടെ
കപടനാട്യത്തിലേറെ
വൈദഗ്ദ്ധ്യമാർന്നോർ
പാൽപ്പുഞ്ചിരി തൂകി
കഴുത്തറുക്കുന്നോർ
നേർക്കു നേരെ കാണുമ്പോഴോ
സ്നേഹത്തിൻ വിധുമണ്ഡലം
ചമയ്ക്കാൻ മിടുക്കുള്ളോർ
കളങ്കമേതുമറിയാത്തൊരാ-
പാവങ്ങളോ കണ്ണുമടച്ചു-
വിശ്വസിപ്പൂയിവരെ.............................
പിന്നെയൊറ്റക്കാലിൽ നിന്നു
പതറുമ്പോൾ തെളിവൂ
ബോധമണ്ഡലവും!
കാലു വാരിയതാരെന്നും
കാഞ്ഞിരത്തിൻ രസമേതെന്നും
എന്തൊരു വൈചിത്ര്യം?
വിരുദ്ധോക്തികൾ കണ്ടു
മരവിപ്പൂ മനവും.....
വിസ്മയമല്ലാതെന്തു
ചൊൽവാനീയുലകിൻ വാഴ്‌വിനെ!
പനിനീരലരെ നിന്നെതീർത്തൊ-
രീശനോ നിനക്കും നൽകീലയൊ-
വെറുപ്പിൻ മുള്ളിനേയും
സ്നേഹത്തിൻ സുഗന്ധത്തേയും
ദ്വന്ദഭാവങ്ങൾ തന്നിഴകളാൽ
പരസ്പര ബന്ധിതമല്ലയോ
വിശ്വകർമ്മാവിൻ അത്ഭുതസൃഷ്ടി-
വിദ്യയിലടങ്ങിയിരിപ്പതും!

1 comment:

K.R.Kishor said...

പണം വന്നാലീശനേയും മറക്കുന്നോർ
തരം കിട്ടിയാലപവാദവർഷം
ചൊരിഞ്ഞു ചാരിതാർത്ഥ്യമടയുന്നോർ
തെല്ലും നാണമില്ലാതെ
കാര്യസാധ്യത്തിന്നടുക്കുന്നോർ
പനിനീരലരേ നീ സഹിപ്പതെങ്ങിനെ
നെഞ്ചിൽ തുളച്ചുകയറുമീ മുള്ളുകളെ?
സ്നേഹനിരാസങ്ങൾ മാത്രമിവിടെ
കൈമുതലായുള്ളോർ
നന്ദി കെട്ടവർ, ഹൃദയശൂന്യർ
പാർക്കും പാഴ്‌നിലമാണിവിടെ
കപടനാട്യത്തിലേറെ
വൈദഗ്ദ്ധ്യമാർന്നോർ
പാൽപ്പുഞ്ചിരി തൂകി
കഴുത്തറുക്കുന്നോർ
നേർക്കു നേരെ കാണുമ്പോഴോ
സ്നേഹത്തിൻ വിധുമണ്ഡലം
ചമയ്ക്കാൻ മിടുക്കുള്ളോർ
കളങ്കമേതുമറിയാത്തൊരാ-
പാവങ്ങളോ കണ്ണുമടച്ചു-
വിശ്വസിപ്പൂയിവരെ........
ആരാ ഇവര്‍? സ്വന്തം അനുഭവമോ? ഇതാണ് ഈ ലോകം, പൂച്ച കണ്ണടച് പാല്‍ കുടിക്കുന്നു, ആരും കാണുന്നില്ല, അതാണ്‌ ബുദ്ധി..
കപട ലോകം മാത്രം കാണുന്നവര്‍ നല്ല ലോകം കാണാന്‍ ശ്രമിക്കാഞ്ഞത് കൊണ്ടാണോ? അതോ കാഴ്ചയില്ലഞ്ഞിട്ടോ? കണ്ണില്‍ തിമിരം ഉണ്ടെങ്കിലും കാഴ്ച വ്യക്തമാകില്ല.
,