അഴിയരുത് മകളേയിനിയൊരിക്കലും മിഴിച്ചെപ്പുകൾ
വിങ്ങരുത് സങ്കടങ്ങൾ പേറിയ നിൻ കരൾത്തടങ്ങൾ
അഗ്നിയിൽ വിശുദ്ധയായ സീതയെപ്പോൽ
പൂജനീയ നീയും വിശുദ്ധി തൻ നക്ഷത്രം
വളരുക ജീവശക്തിയായ്, നരകാഗ്നിയി-
ലാളുമീ ലോകത്തിൻ കൊടുംതീയണക്കുക
കാട്ടാളത്തങ്ങൾ കടിച്ചു കുടഞ്ഞ പെൺ-
മക്കൾക്കായ് ധീരയായ് പൊരുതുക.............
ചവുട്ടിമെതിച്ചിട്ട പെണ്മാനസത്തിൻ
നോവാറ്റി, അലിവിൻ നെയ് പുരട്ടുക
നീറും മുറിവുകളുണക്കുക നിൻ കരങ്ങൾക്കു
ശക്തി പകർന്നു കാരുണ്യത്തിടമ്പാവുക...
കുനിയരുതൊരിക്കലും നിൻ മഹിതമാം
ശിരസ്സീയലറും പേനായ്ക്കൾക്കു മുന്നിലായ്
ജീവിതത്തിൻ കൊടിപ്പടമുയർത്തി
ബോധമിടറി കാൽ വഴുതിയവർക്കു വെളിച്ചമാകുക
കണ്ണീരിൽ കുതിർന്ന പ്രാർത്ഥനാമന്ത്രവുമായ്
നിന്നെയണച്ചു തുണയായ് നില്പ്പൂയിവിടെയൊരമ്മ
വളയണിക്കൈകളല്ല, വാളണിക്കൈകളാണെന്ന-
ബോധത്തിലഭിമാനിനിയായി അത്താണിയാവുക..................
Tuesday, July 12, 2011
മകൾ
Subscribe to:
Post Comments (Atom)
1 comment:
Beautiful poem!
Post a Comment