Social Icons

Tuesday, August 2, 2011

യാത്ര
വിഷം പുരട്ടിയ വാക്കുകൾ കുടഞ്ഞെറിഞ്ഞ്‌
അസ്വസ്ഥതയുടെ വിത്തു പാകുമ്പോൾ
ഇരുമ്പു ദണ്ഡുകൾ പഴുത്തു കിടക്കുന്ന
ഓർമ്മയുടെ പാളങ്ങൾ മുറിച്ചു കടന്നു
കറുത്ത മഷി തെറിപ്പിച്ച്‌
അലങ്കോലയാക്കാൻ ആഞ്ഞപ്പോൾ
വെള്ളി നിലാവിന്റെ തൂവലുകളാൽ ഒപ്പിയെടുത്തു
രക്തക്കുഴലുകൾ വലിഞ്ഞുമുറുകി
കാളിമ അഴിച്ചുവിടാൻ
തുനിയുമ്പോഴും ...ഉള്ളിലൊളിയുന്ന ഭീരുതയുടെ നിഴലാട്ടം .......................
കാണാക്കാഴ്ച്ചകളുടെ കണക്കുകൾ നിരത്തി
വാക്കിന്റെ തീക്കൊള്ളികളെറിഞ്ഞ്‌
ചുട്ടുപൊള്ളിക്കുമ്പോഴും
പതറിയില്ല
അസ്വാതന്ത്ര്യത്തിന്റെ മനംപുരട്ടലുകളിൽ നിന്നും
യാത്ര തുടർന്നു
താൻ വിരിച്ചിട്ട ക്ഷീരപഥങ്ങളിലേക്ക്
ഉറച്ച കാൽവെയ്പ്പുകളോടെ................

No comments:

 
Blogger Templates