ഞാൻ വിരിച്ചിട്ട പാതയിൽ
മുള്ളുകൾ പാകിയതാരേ
ഞാൻ
പാടിയ പാട്ടിൻ
സ്വരങ്ങൾ മുറിച്ചിട്ടതാരേ
ഞാൻ തൂവിയ നിലാവിൽ
കരിനിഴൽ
വീഴ്ത്തിയതാരേ
ഞാനുതിർത്ത പൂങ്കുലകൾ
ചവിട്ടി മെതിച്ചു കടന്നതാരേ
ഞാൻ
മീട്ടിയ വീണതൻ
സ്വനതന്ത്രികൾ മുറുക്കിയതാരേ
ഞാൻ വരച്ചിട്ട വാക്കിൽ
കത്തിമുനകൾ തറച്ചതാരേ
ഞാൻ പെയ്യിച്ച മഴയെ
പ്രളയമാക്കി
കനപ്പിച്ചതാരേ??????????
No comments:
Post a Comment