Sunday, June 6, 2021

 പഴഞ്ചൊല്ലിൽ

പതിരില്ല എന്ന
പഴയ വാക്യം
വർത്തമാനകാലത്തിന്റെ
നെറ്റിയിൽ ചാർത്താം
തല മറന്ന് എണ്ണ തേക്കരുത്
മറ്റൊരു ചൊല്ല്
വരികൾക്കിടയിൽ
അർത്ഥങ്ങൾ പെറ്റു കിടക്കുന്നു
പറഞ്ഞ വാക്കുകൾ
കാറ്റിൽ പറത്തി
മുറിച്ചു നീന്തുന്നവരറിയുന്നില്ല
നാളെ ഈ വാക്കുകൾ തന്നെ
വ്യാളിയായി വന്നു വിഴുങ്ങുമെന്ന്
ഒന്നും വകവെക്കാതെ
കാലം ഓടുകയാണ്
വ്യക്തമായ ദിശയില്ലാതെ

No comments: