സഖേ - ഇന്ദിരാ ബാലൻ
പ്രണയപരിഭവത്തിൽ
കുതിർന്നോരേക താരകെ
പ്രണയത്തിരയിളകിയ
കണ്ണിൽ നിന്നുമുതിരുന്നതെന്തു
കുങ്കുമ സന്ധ്യതൻ രാഗഭാവങ്ങളൊ
മിഴിയടച്ചുവോ കാലം
ഞെട്ടറ്റടർന്നുവോ സ്നേഹം
കൊഴിഞ്ഞുവോ മണ്ണിൽ
കുതിർന്നുവോ സ്വപ്നം
ഒരു യുഗസന്ധ്യതൻ
പരിവേഷത്തിലെരിഞ്ഞുവോ
ജലധി തന്നിലൊഴുക്കിയോ
മേദുര കദന ഭാരങ്ങൾ
പഴങ്കഥയിൽ വീണോരഗ്നി-
ശലഭത്തിൻ ചിറകരിഞ്ഞുവോ
തീയെരിഞ്ഞുവോ നെഞ്ചിൽ
പുകയുന്നുവോ മനം
ഉഴറാതെ വീണ്ടുമുണർന്നെണീക്കുക
തളരാതെ വീണ്ടും
സ്ഫുടമാക്കീടുക ചിത്തം
നിനക്കായ് മറ്റേതോ നിയോഗം
തൃഷ്ണ വെടിഞ്ഞുണരുക
വേഗം മൽപ്രിയ സഖേ ....!
No comments:
Post a Comment