Monday, October 4, 2021

പ്രണയ സൂര്യൻ - 15

 പ്രണയ സൂര്യൻ - 15


തെളിഞ്ഞു കത്തിയിരുന്ന

നിലവിളക്ക്

എന്നാണതിൽ ക്ലാവ് പിടിക്കാൻ തുടങ്ങിയത്

നടന്നു വന്ന നാട്ടുവഴിയുടെ

മണം അന്യമായപ്പോൾ

നഗര സംസ്കാരത്തിൻ്റെ

ധാടികൾ മടുപ്പിച്ചപ്പോൾ

നിലവറയിൽ മൂകയായി

ആ നിലവിളക്കിലെ

ഒറ്റത്തിരി കത്തി നിന്നു

ധ്യാന പൂർണ്ണമായ

മനസ്സോടെ

ഇപ്പോൾ ക്ലാവ് നീങ്ങിയ

സ്വർണ്ണ നിറമാണ് 

ആ വിളക്കിന്

അവളിലെ ക്ലാവ് പിടിച്ച മൗനത്തെ

പ്രണയ സൂര്യൻ

തൻ്റെ കരങ്ങളാൽ

തേച്ചുമിനുക്കിയിരിക്കുന്നു

പുതിയ ഉടലിൽ

അവൾ ശോഭ കൈവരിച്ചിരിക്കുന്നു

ഒരേ തരംഗങ്ങൾ

കൂടിച്ചേരുമ്പോൾ

ഏത് മങ്ങലും

ശോഭയായി പരിണമിച്ചേക്കാം ....!

No comments: