Monday, October 4, 2021

 ഓട്ടോഗ്രാഫ്


കാലത്തിൻ്റെ

പഴകിയ ഏടുകളിലേക്ക്

മറഞ്ഞു പോയ

 പേര്.

സ്നേഹത്തിൻ്റെ

രാഷ്ട്രീയം.

ചീന്തിയെറിയാനാവാത്ത

വിധം പറ്റിച്ചേർന്നത്.

പരിഭവത്തിൻ്റെ,

വിരഹത്തിൻ്റെ,

ചേർത്തു പിടിക്കലിൻ്റെ,

ശ്വാസനിശ്വാസങ്ങൾ.

അനുഭവങ്ങളിൽ നിന്നും 

ജീവിതം കോരിയെടുത്ത്

ദേശാടനപ്പക്ഷികളെപ്പോലെ

 വൻകരയിൽ നിന്നും

 വൻകരകളിലേക്ക്

സഞ്ചരിച്ച ഒരു

തലമുറയുടെ

ശിലാലിഖിതങ്ങൾ പോലെ

കൊത്തിവെച്ച 

സ്നേഹത്തിൻ്റെ

സൗഹൃദത്തിൻ്റെ 

ഒളിചിന്നുന്ന

ഏടുകൾ ....

ചിതലരിക്കാത്ത

 ഓർമ്മശേഖരമായി.


...

No comments: