സൗഹൃദം -
ആകാശത്തിൻ്റെ
വാതിൽ തുറന്ന്
പുതുമഴയായ്
പെയ്തിറങ്ങി
മഴയ്ക്കു ശേഷം
വെയിൽ ചിറകുകളിൽ
ശലഭങ്ങളായ്
വർണ്ണപ്പകിട്ടാർന്നു
എത്ര പൂക്കൾ,
എത്ര നിലാവുകൾ
ആർദ്രമായി
കഥകൾ ചൊല്ലി
ചിരി മധുരങ്ങളിൽ
അലിഞ്ഞലിഞ്ഞു
കരയോടടുക്കുന്ന
കടൽ പോലെ
നുരകളിൽ പതഞ്ഞ്
പതഞ്ഞ് ......
ഇടവേളകൾക്ക്
ദൈർഘ്യമേറി
ശൂന്യത കൈയ്യേറി
കർക്കട മഴയുടെ
തണുപ്പിലിങ്ങനെ
മൂടിപ്പുതച്ച് മൗനമായ്!
1 comment:
അതിമനോഹരമായ വരികൾ 👏👏👏👏👏
Post a Comment