Monday, July 21, 2008

ഇടവപ്പാതി


ഇടവപ്പാതി
തിരിമുറിയാതെ പെയ്തുമുറുകുന്നമഴയെ നോക്കി ഞാനിറയത്തു നിൽക്കെപടികടന്നാരൊ വരുന്നുപോൽ എളിയിലൊരുകുഞ്ഞുമായീറൻ മിഴികൾഏതുദേശത്തിലെ പാതകമഴയിൽനിന്നുമതികെട്ടു വരുവതൊ ഇടവപ്പാതിയിൽമലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചജീവിതം തിരക്കിനടപ്പതൊ.............ആരുമില്ലിവിടെതണലേകുവാൻഞാനുമീ മഹാവർഷകോളുമല്ലാതെഋണബാദ്ധ്യത തൻ പേമാരിയിൽനനഞ്ഞു കുതിർന്നു വിറച്ചിരിപ്പവൾ ഞാനുംജീവിതബാക്കി തേടിയെത്തിയ കദനക്കരിനിഴൽ പടർന്ന നീർമ്മിഴികളെന്തെചൊല്വ്വൂ ദീനമായ്‌....................ഇറയത്തു വീഴുമീ ജലധാരകൾ ഒരുകുറികൂടി നെയ്തെടുക്കുന്നു വർണ്ണമഴനൂലുകളെന്നൊനെയ്തെടുക്കേണ്ട കനവുകളൊന്നുമിനികനലായിയെരിഞ്ഞില്ലെ ജീവിതവുംതാരകങ്ങളുമില്ലിവിടെ രാപ്പർക്കുവാൻസ്നേഹത്തിൻ മുന്തിരിവള്ളികളുമില്ലാപോകനീർമ്മിഴിയെ നിരാലംബ ഞാൻവിരൽത്തുംബിൽനിന്നൂർന്നിറങ്ങിപോയജീവിതം തിരക്കിനടപ്പവൾ ഞാൻകാറ്റും കോളുമണിഞ്ഞു മിന്നൽപ്പിണറുകൾവീശി, മുറുകുന്നുപ്പിന്നെയുമീ ഇടവപ്പതി

2 comments:

ഗോപക്‌ യു ആര്‍ said...

now no itavappathi
only mansoon paathi


nalla kavitha...

Rajeesh said...

presentation ശരിയായില്ലല്ലോ ? image ഉം text ഉം side by side വരുമ്പോള്‍ text align പോകുന്നു...കവിത വായിക്കാന്‍ സുഖമില്ലാതാകുന്നു...ശരിയല്ലേ ? രുചിയായ പാചകം ചെയ്താലും presentation ശരിയല്ലെന്കില്‍ point കുറക്കുന്നത് കണ്ടിട്ടില്ലേ ?