ഓര്മ തന് താളു മടക്കി മടങ്ങവേ
കര്‍ണ്ണികാരം പോലെ പൂത്തു കിനാവുകള്‍
ശ്യാമ മേഘങ്ങള്ക്കപ്പുരംമേവുന്ന
നാക സുരഭില ലോകത്തിലെകയായ്
സ്വപ്ന വിഹാരത്തില്‍ മേഞ്ഞു നടന്നു
വാരൊളിചിന്നും സുരസുന്ദരിമാരൊ
പാലൊളി തൂവുന്ന മാലാഘമാരോ
ഗാനസ്വരൂപിണി താരകരൂപിണി
ആരാണെന് ചാരത്തു വന്നുനില്പൂ
വിണ്ണിന് മുഘത്തിലെപൊന്നൊളികള്
മന്നിതില്മിന്നല്ക്കൊടി കണക്കെ
ആഷാട മേഘങ്ങള്‍ പൂത്തു തളിര്‍ത്തു
ആനന്ദ പൂമഴ പെയ്തിറങ്ങി .......
മോഹന തീരമണഞ്ഞു വീണ്ടും
മങ്ങിയ ചിത്തം മടക്കി വീണ്ടും
അപ്പോഴും കേള്‍പ്പു ഞാനാ മന്ത്രണം
തംബുരു വാദ്യതിന് നിസ്വനമായ്
4 comments:
എനിക്കീ വരികള്‍ ഇഷ്ടമായി.
hi madam, plz get me ur email id..
കര്‍ണ്ണികാരം
chechi, ee kani konna padam ittath kond
chila sanshayangal vannathaanu..thettundengil kshamikkuka..--
'സഹസ്ര പത്ര കമലം ഗോകുലാഖ്യം , മഹത്പടം തത കര്നികാരം ..' (bhagavatham )
The English translation given is "a particular kind of blue lotus like flower" "the whorl of the lotus".
the Sanskrit names of Kanikonna. "ആരഗ്വധ ' 'ചതുരങ്ങുല , ' 'ക്രിദ്ദമല ' 'സുവര്‍ണക ' are all Sanskrit names of കൊന്ന . But കര്നികാരം is not one of them.
karnikaara thaamara aano?
kani konnayaanennu vekkan chila arthangal mathi aakunnilla.plz clear it to me chechi.
Post a Comment