ഋതുപ്പകർച്ചകൾ
ഘോഷമുതിർത്ത തുലാവർഷക്കെടുതികൾ
ആകാശത്തിന്റെ നീലിമ ചോർത്തി...
മതിഭ്രമങ്ങളുടെ ഇടിവാളൊച്ചകൾ
വിണ്ടു കീറിയ കുറ്റബോധങ്ങൾ
കാഴ്ച്ചകൾ ജലാവർത്തങ്ങളിൽ
കൊടും ശൈത്യത്തിന്റെ വിരസനിമിഷങ്ങളെ
പെറ്റുകിടക്കുന്ന
മൗനത്തിന്റെ താഴ്വരകൾ
നിശാഗന്ധികൾ കണ്ണു മിഴിക്കുന്ന
കനവിന്റെ രാവ് നിർന്നിദ്രയായ്
കരവാളേന്തിയുറഞ്ഞുതുള്ളി
അർക്കജ്വാലയിൽ പാതി വെന്തയിലകൾ
തേടിയിറങ്ങി മഹാവൃക്ഷധ്യാനങ്ങളെ
ഋതുഭേദങ്ങളുടെ പരകായപ്രവേശങ്ങൾ
പുതിയ ചൊല്ലുകളെ കോർത്തെടുത്തു
കൺതുറക്കുന്ന ഋതുനക്ഷത്രങ്ങൾക്കായ്...!
4 comments:
All the very Best madam..
കാലപ്പകര്‍ച്ചകളുടെ ദാര്‍ശനികതയിലേക്ക്
ഒരാകാശക്കാഴ്ച.
കൺതുറക്കട്ടെ വേഗം ഋതുനക്ഷത്രങ്ങൾ.........
നല്ല വരികൾ...ബ്ലോഗെഴുത്തിൽനിന്നും വേറിട്ട് നിൽക്കുന്നൂ..ലയവിന്യാസങ്ങൾ,വേഷപ്പകർച്ചകൾ,വായ്ത്താരികൾ എന്നീ പ്രയോഗങ്ങൾ പാരമ്പര്യത്തിന്റെ തെളിവ് വ്യക്തമാക്കുന്നൂ... നല്ല ഭാവന..ഇനിയും ബ്ലോഗിലൂടെ നല്ല കഥകളും കവിതകളും അവതരിപ്പിക്കുക..എല്ലാ ഭാവുകങ്ങളും
അര്‍ക്ക ജ്വാലയില്‍
പാതി വെന്ത ഇലകള്‍ ........
u have the pulse of writing poem......nalla kavitha
Post a Comment