Friday, June 4, 2021

 ഡൽഹിയിൽ നടക്കുന്ന കാർഷിക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചുകൊണ്ട് വാഴേങ്കടയുടെ പ്രിയ കവിയത്രി Indira Balan എഴുതിയ കവിത കർഷക പാട്ട് ഇത് പ്രകാശനം ചെയ്യുന്നത് എന്റെ എഫ് ബി അക്കൗണ്ടിലൂടെയാണ് രാജ്യത്തിന് അന്നം തരുന്ന കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് കവിത എഴുതുകയും ആ കവിത ഒരു ആസ്വാദകൻ ആയ എനിക്ക് തന്നെ സമർപ്പിക്കുകയും ചെയ്ത പ്രിയ ഇന്ദിര ചേച്ചിക്ക് ഒരുപാട് നന്ദി

കർഷകപ്പാട്ട് - ഇന്ദിരാ ബാലൻ
കർഷകർ ഞങ്ങൾ
കർഷകർ ഞങ്ങൾ
അധ്വാനത്തിൻ
വിയർപ്പു കുറുക്കി
മണ്ണിൽ പൊന്നു
വിളയിക്കും
കർഷകർ ഞങ്ങൾ
നേരിൻ ചൂടിൽ
പൊള്ളും മണ്ണിൽ
രാപ്പകലന്തിയിൽ
നോവാറ്റാതെ
പൊരുതോർ ഞങ്ങൾ
ഉഴുതുമറിച്ചുപ്പ്
നീരാക്കി
കതിര് വിളയിച്ച്
വിളകൊയ്യുമ്പോൾ
ഫലമുണ്ണാൻ
കൊതിപ്പോരെ
ഒന്നറിയുകയിത്
കൊയ്ത് മെതിച്ച്
ചോര നീരാക്കിയോരന്നം
പണിയെടുപ്പോനുണ്ണാൻ
നീതിക്കായ്
സമരം ചെയ്യും
വിപ്ളവത്തിൻ
ജ്വാലയടങ്ങുംവരേയും
ഊതിയണക്കാനാകില്ല
നേരിൻ സൂര്യ വെളിച്ചങ്ങളെ ....!


No comments: