മനസ്സ്
മനസ്സൊരു പൂങ്കാവനത്തിൽ
നിന്നുമരക്കില്ലമാകുന്നതെത്ര വേഗം
ശാന്തമായൊഴുകും പുഴയിൽ
നിന്നു വിക്ഷുബ്ധമാം കടലാകുന്നതും
ഹരിതാഭമാം നിബിഢവനത്തിൽ
നിന്നു ചുട്ടുപൊള്ളും മരുഭൂവാകുന്നതും
ഇളം തെന്നലായ് വീശുമ്പോളത്
കൊടുങ്കാറ്റായി മുറുകുന്നതുമെത്ര വേഗം
പിടിതരാതെ വഴുതിമാറി, ഒളിച്ചു
കളിക്കുന്നതത്രെ മനസ്സിൻ വിനോദവും !
No comments:
Post a Comment