മഴവില്ലിന്റെ നിറം ചാലിച്ച്
പ്രണയ രാഗത്തിന്റെ ശ്രുതി മീട്ടി
എന്റെ മൌന ശിഖരങ്ങളില്‍
ചില്ലകള്‍ കൂട്ടി നീയെന്തിനീ കൂടു മെനഞ്ഞു?
ജീവിതത്തിന്റെ തിക്ത രസത്തില്‍ ലയിച്ചു
മന്ത്ര സ്ഥായിയിലേക്ക് അമരുമ്പോള്‍
വീണ്ടുമൊരു പുതിയ സ്വരത്തിന്റെ
ആരോഹണം എന്റെ കാതില്‍ പതിഞ്ഞു
ഒരു വെള്ളരിപ്രാവിന്റെ കുറുകല്‍ പോലെ
ഒഴുകിയ സ്നേഹാക്ഷരത്തിന്റെ വൈഖരികള്‍
തരിശാര്‍ന്ന മനസ്സില്‍
തപിച്ചു കിടന്ന മോഹങ്ങളുടെ തിരയേറ്റം
മുള പൊട്ടുന്ന പുതു നാമ്പ് കളുടെ
അരുണിമ കലര്‍ന്ന മന്ദഹാസം
അവിടെ യുതിര്ത്ത പൂനിലാ മഴയില്‍
പൂത്ത പാരിജാതങ്ങള്‍ .............
സംഗീത നിശയുടെ ആര്‍ദ്രത
പുതിയ ശ്രുതി ,പുതിയ രാഗം ,പുതിയ ഭാവം
ആകാശത്തെ കവിതകളായി
നക്ഷത്ര ക്കുഞ്ഞുങ്ങള്‍
നക്ഷത്രകള മെഴുത്തിന്റെ
നിലാവോളിയില്‍ ആനന്ദ ഭരിതയായ വസുന്ധര
സപ്ത വര്‍ണ്ണാ ഞ്ചിതമായ പുതിയ ജീവിതത്തിന്റെ
തിരു മുറ്റത്തു ഞാന്‍ അഞ്ജലീ ബദ്ധയായി
ആനന്ദാശ്രു ധാരകളുമായി............................!
3 comments:
ഹർഷം!
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
നല്ല വരികൾ
Post a Comment