വരകൾക്കും
ചിഹ്നങ്ങൾക്കും
എന്നും
വാക്കുകളേക്കാൾ
അർത്ഥവ്യാപ്തിയായിരുന്നു....
മുന്നിൽ നെടുകേയും, കുറുകേയും
വരകൾ
ചോദ്യങ്ങൾ, ആശ്ച്ചര്യങ്ങൾ, ഫുൾസ്റ്റോപ്പുകൾ....
രണ്ടറ്റവും
കൂട്ടിമുട്ടിക്കാനാവാതെ
ചോദ്യങ്ങൾ
ഉന്നയിച്ചപ്പോൾ
ഒരു
ബിന്ദുവിലേക്കൊതുക്കി
കണക്കിലെ കളികളെത്ര
കൂട്ടിയിട്ടും, കിഴിച്ചിട്ടും
വരകളുടെ പെരുക്കങ്ങൾ മാത്രം
പിന്നീട് ,വരകളിൽ
നിറങ്ങൾ തെളിഞ്ഞു
തുടങ്ങി
പച്ച, നീല, ചുവപ്പ്
പച്ചയും, നീലയും ശാന്തരായി കിടന്നു
പക്ഷേ,
ചുവപ്പ്...വെല്ലുവിളികളുയർത്തി
വരകൾ മുറിച്ചുകടന്നാൽ
ആക്രമിക്കപ്പെട്ടേയ്ക്കാം
എന്ന പൊതുബോധത്തിന്റെ
കടയ്ക്കല്‍ കോടാലി വെച്ചു
വരകളെ ...മുറിച്ചുകടക്കുക തന്നെ വേണം
എന്നാലേ
സ്വാതന്ത്ര്യത്തിന്റെ
നക്ഷത്രങ്ങളെ കാണാനാകു.
1 comment:
very beautiful...
Post a Comment