Monday, September 1, 2008

കനവില്‍ വന്ന അച്ച്ചന്‍

ഭീതി തന്‍ പെരുംപാമ്പുകള്‍
ചുറ്റി വരി ഞ്ഞൊരു രാവില്‍
മൃത സഞ്ജീവനി യായണയുന്നിതാരെ
മായ്ക്കാത്ത കാലത്തിന്‍ കളിയച്ച്നോ
ചുട്ടു പ്പോള്ളുമീജീവിത തിക്ത-
മേറെകുടിച്ച വശയായോരീ
മകള്‍ക്കിതിരിപ്രാണ വായു
ഇറ്റുവാന്‍വന്നതോ താതന്‍
ശ്രുതി ലയ വിന്യാസ ങ്ങള്‍ ഇല്ലിവിടെ
സ്നേഹക്കൂട്ടിന്‍ നറും തേനുമില്ല
അവശേഷിപ്പതീ പാഴ് മഞ്ഞേ റ്റു
വിറച്ച പാട്ടി ന്നപസ്വരങ്ങള്‍ മാത്രം
ഇരുള്‍ സര്‍പ്പങ്ങള്‍ ചീറ്റി നില്ക്കുന്ന
നേരത്ത് കേട്ടു ആര്‍ദ്ര മാമൊരു സ്വരം
പഠിച്ചുവോ മകളെ നീ
ജീവിതത്തി ന്നര്‍ത്ഥ ശാസ്ത്രം ?
ഇടറിയോ മറുമൊഴി ചൊല്ലിയോ
കലങ്ങിയോ മിഴിയിണകള്‍
വായിക്കാതെ പോയൊരു
പുസ്തകത്തിന്‍ താള് കളാ യിവള്‍
മൂക ഗംഭീരമാം ഘനനിമിഷങ്ങള്‍
മുന്നിലൂടൊരു മിന്നലായ് വീശി
ചേറികൊഴിച്ചു നെല്ലും പതിരും
ദു:ഖ പൂര്‍ണ്ണമീ പാത മാത്രം ബാക്കി
കഴിഞ്ഞു കാലത്തിന്‍ പാതിയും
ഭിക്ഷയാണീ ബാക്കി പത്രവും
മകളെ നീയിതു ഊതി തെളിച്ചു
മണി വിളക്കാക്കീ ടെനമെന്നു ചൊല്ലി
പകലിന്‍ ശിരോ വസ്ത്രമീ പ്രകൃതി -
അണിയുന്ന നേരത്തെന്‍
സ്വപ്ന രധ്യതന്‍ പടികളിറങ്ങി
ആകുല മാനസനായച്ച്ചന്‍ .......!

3 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചേച്ചീ , ഫോണ്ട് സൈസ് ഇത്തിരി കൂട്ടാമോ... ഇത് തീരെ ചെറിയ അക്ഷരങ്ങള്‍... കവിത ഇഷ്ടായി, കനവില്‍ വന്ന മുത്തച്ഛനെപ്പറ്റി എങ്ങനെയെഴുതണം എന്നാലോചിച്ചിരിക്കുമ്പോഴാണ്‍ ഇത് കണ്ടത്...

PIN said...

നന്നായിട്ടുണ്ട്‌ ആശംസകൾ...

മണിവിളക്ക്‌ തെളിച്ച്‌ സന്തുഷ്ടയായിട്ടിരിക്കുക.
അച്ച്ചൻ ഇനിയും വരും...

ഷാനവാസ് കൊനാരത്ത് said...

കൈപിടിച്ച് നടക്കാന്‍ പഠിപ്പിച്ച, കഥകള്‍ കേള്‍പ്പിച്ച, മഴയും പുഴയും തുഴയും വഴിയും പറഞ്ഞുതന്ന, പടിപ്പുര കോലായില്‍ എന്നും കാത്തുനിന്ന സ്നേഹത്തിന്‍റെ ഒരു മഹാ പ്രസ്ഥാനം. പലപ്പോഴും, നല്ലകാലത്ത് തിരിച്ചറിയാന്‍ മറന്ന് പില്‍ക്കാലത്ത് ഒരു നഷ്ടവ്യഥയായി മനസ്സില്‍ കാത്തുവേക്കെണ്ടിവരുന്ന ഒരു വേദന. അച്ഛനെ കുറിച്ചുള്ള എല്ലാ സ്മരണകളും അവിസ്മരണീയമായ ഒരനുഭൂതിയാണ്.